അടിതൊഴുതേ അംബികേ ശരണം നീയേ
അഖിലജഗന്നായികേ മാതാവേ
അവൻ വരുന്നൂ അവൻ വരുന്നൂ
മാമണി വീണാനാദം പോലെ
മഴവില്ലൊളിപോലെ പുത്തൻ
മഴവില്ലൊളിപോലെ
തിരുവോണം പോലെ അവൻ വരുന്നൂ
അതിർകടന്നതിലേതും ആഗ്രഹം കലരാത്ത
മതിയരുളുക ചിന്മയേ തായേ
മോഹനമിതു സഖി തവ യോഗം
മോടിയിലണിയുക നീ വേഗം
മോദമാനസൻ കലാവിലോലൻ
അവൻ വരുന്നൂ
aḍidŏḻude aṁbige śaraṇaṁ nīye
akhilajagannāyige mādāve
avan varunnū avan varunnū
māmaṇi vīṇānādaṁ polĕ
maḻavillŏḽibolĕ puttan
maḻavillŏḽibolĕ
tiruvoṇaṁ polĕ avan varunnū
adirgaḍannadileduṁ āgrahaṁ kalarātta
madiyaruḽuga sinmaye tāye
mohanamidu sakhi tava yogaṁ
moḍiyilaṇiyuga nī vegaṁ
modamānasan kalāvilolan
avan varunnū