Adharam pagarum

അധരം പകരും
Year
Language

അധരം പകരും മധുരം നുകരാന്‍
ഇനിയും വരുമോ മധുപന്‍.....
താരുണ്യമേ എന്‍ മേനിയില്‍ താളങ്ങളാകൂ
ആനന്ദമേ ഈ ജീവിതം ആസ്വാദ്യമാക്കൂ

(അധരം...)

ആത്‌മാവില്‍ അനുദിനമനുദിനം മൃദുലസ്വരം
മോഹത്തിന്‍ അഭിനവ രതിലയ മധുരരസം
ലാവണ്യത്തരളിത‍ മധുമയലഹരി തരും
ആലസ്യം നിറുകയില്‍ നവമൊരു സുഖം പകരും
ആമോദം കരളില്‍ വിടരുമെന്‍ രാഗങ്ങള്‍
പ്രിയനെത്തേടും നേരം....

(അധരം...)

സായൂജ്യം നുരയുമീ മിഴികളില്‍ മദനരസം
ഉല്ലാസം ചൊരിയുമീ‍ ചൊടികളില്‍ മധുചഷകം
സല്ലാപം പകരുമെന്‍ വഴികളില്‍ അമൃതരസം
സന്താപം മറവിയിലൊഴുകുമീ സുഖനിമിഷം
എന്‍ മോഹം ഇണയെ തിരയുമീ സായാഹ്നം
പുതിയ സ്വര്‍ഗ്ഗം തീര്‍ക്കും....

(അധരം...)

adharaṁ pagaruṁ madhuraṁ nugarān
iniyuṁ varumo madhuban.....
tāruṇyame ĕn meniyil tāḽaṅṅaḽāgū
ānandame ī jīvidaṁ āsvādyamākkū

(adharaṁ...)

āt‌māvil anudinamanudinaṁ mṛdulasvaraṁ
mohattin abhinava radilaya madhurarasaṁ
lāvaṇyattaraḽida madhumayalahari taruṁ
ālasyaṁ niṟugayil navamŏru sukhaṁ pagaruṁ
āmodaṁ karaḽil viḍarumĕn rāgaṅṅaḽ
priyanĕtteḍuṁ neraṁ....

(adharaṁ...)

sāyūjyaṁ nurayumī miḻigaḽil madanarasaṁ
ullāsaṁ sŏriyumī sŏḍigaḽil madhusaṣagaṁ
sallābaṁ pagarumĕn vaḻigaḽil amṛtarasaṁ
sandābaṁ maṟaviyilŏḻugumī sukhanimiṣaṁ
ĕn mohaṁ iṇayĕ tirayumī sāyāhnaṁ
pudiya svarggaṁ tīrkkuṁ....

(adharaṁ...)