Adaidaamrtamandram

അദൈതാമൃതമന്ത്രം
Year
Language

അദ്വൈതാമൃത മന്ത്രം ജപിച്ചീ
ആലുവാപ്പുഴയൊഴുകീ
ആദിമന്ത്രധ്വനികളുണര്‍ത്തി
ആലുവാപ്പുഴയൊഴുകീ

സ്വര്‍ഗ്ഗഗംഗാനദി തീരത്തു ദേവകള്‍
നട്ടുവളര്‍ത്തിയ വൃക്ഷത്തണലില്‍
പാടിറ്റ ഋഗ്വേദഗായികേ നീ
പാടുമോ വീണ്ടും ദേവഗീതം?

സത്യസനാതന ധര്‍മ്മങ്ങള്‍ ഭൂമിയില്‍
കെട്ടുകരിന്തിരി കത്തും സന്ധ്യയില്‍
താപസശക്തിസ്വരൂപിണി നീ
ഏകുമോ മൃതസഞീവനി?

advaidāmṛta mandraṁ jabiccī
āluvāppuḻayŏḻugī
ādimandradhvanigaḽuṇartti
āluvāppuḻayŏḻugī

svarggagaṁgānadi tīrattu devagaḽ
naṭṭuvaḽarttiya vṛkṣattaṇalil
pāḍiṭra ṛgvedagāyige nī
pāḍumo vīṇḍuṁ devagīdaṁ?

satyasanādana dharmmaṅṅaḽ bhūmiyil
kĕṭṭugarindiri kattuṁ sandhyayil
tābasaśaktisvarūbiṇi nī
egumo mṛtasañīvani?