Achanre svapnam

അഛന്റെ സ്വപ്നം
Year
Language

അച്ഛന്റെ സ്വപ്നം രാഗമായി
അമ്മ തൻ സ്വപ്നം താളമായി
രാഗവും താളവും കൈകോർത്തു തുള്ളി
ജീവന്റെ സംഗീതമായി - ഈ
താമരപ്പൂംപൈതലായി (അച്ഛന്റെ സ്വപ്നം)

തെറ്റും ശരിയും തിരിച്ചറിയാൻ
പിച്ച നടക്കുകെൻ മകനേ
പൊൻ മകനേ (2)
നന്മ തൻ തണലേകും ആൽമരമായ് (2)
നീ ഞങ്ങളെ കാക്കേണം മകനേ
പൊൻ മകനേ (അച്ഛന്റെ സ്വപ്നം)

സ്വര്‍ഗ്ഗം മണ്ണിൽ തന്നെയെന്നീ
അച്ഛനോടോതുകെൻ മകനേ
പൊൻ മകനേ (2)
അമ്മ തൻ അഭിമാന വൈജയന്തി (2)
നീ അച്ഛന്റെ സുകൃതത്തിന്‍ കാന്തി
സൂര്യകാന്തി (അച്ഛന്റെ സ്വപ്നം)

acchanṟĕ svapnaṁ rāgamāyi
amma tan svapnaṁ tāḽamāyi
rāgavuṁ tāḽavuṁ kaigorttu tuḽḽi
jīvanṟĕ saṁgīdamāyi - ī
tāmarappūṁpaidalāyi (acchanṟĕ svapnaṁ)

tĕṭruṁ śariyuṁ tiriccaṟiyān
picca naḍakkugĕn magane
pŏn magane (2)
nanma tan daṇaleguṁ ālmaramāy (2)
nī ñaṅṅaḽĕ kākkeṇaṁ magane
pŏn magane (acchanṟĕ svapnaṁ)

svarggaṁ maṇṇil tannĕyĕnnī
acchanoḍodugĕn magane
pŏn magane (2)
amma tan abhimāna vaijayandi (2)
nī acchanṟĕ sukṛtattin kāndi
sūryagāndi (acchanṟĕ svapnaṁ)