Acchan sundara sooryan

അച്ഛൻ സുന്ദര സൂര്യൻ
Year
Language

അച്ഛൻ സുന്ദര സൂര്യൻ
അക്കരനടയിൽ വഴിപാട്
അമ്മ സിന്ദൂര സമുദ്രം
ഇക്കരനടയിൽ സോമവ്രതം

എന്റെ മോൻ ഇവനെന്റെ മോൻ
പളുങ്കു സ്വയം പാകും മുറ്റത്ത്
പത്മരാഗപ്പറയേഴു വെച്ചു
പാലട പ്രഥമനും കോരിവെച്ചമ്മ
പുത്രയോഗത്തിനു നേർച്ചവെച്ചൂ
എന്റെ മോൻ ഇവനെന്റെ മോൻ
(അച്ഛൻ..)

സൂര്യമണിവിളക്കൊന്നു വെച്ചു
ഒരു കോടി ദീപം കൊളുത്തി വെച്ചൂ
പുത്രകാമേഷ്ടി മന്ത്രം ജപിച്ചു
പൊന്നച്ഛനെത്രയോ തപസ്സിരുന്നു
എന്റെ മോൻ ഇവനെന്റെ മോൻ
(അച്ഛൻ..)

അച്ഛന്റെ വഴിപാടിൻ സാഫല്യം
അമ്മതൻ വ്രതത്തിൻ പുണ്യഫലം
അമ്മയും അച്ഛനും ആറ്റുനോറ്റുണ്ടായ
ആനന്ദജ്യോതിയാണീ പൊന്നുമോൻ
(അച്ഛൻ..)

acchan sundara sūryan
akkaranaḍayil vaḻibāṭ
amma sindūra samudraṁ
ikkaranaḍayil somavradaṁ

ĕnṟĕ mon ivanĕnṟĕ mon
paḽuṅgu svayaṁ pāguṁ muṭratt
patmarāgappaṟayeḻu vĕccu
pālaḍa prathamanuṁ korivĕccamma
putrayogattinu nerscavĕccū
ĕnṟĕ mon ivanĕnṟĕ mon
(acchan..)

sūryamaṇiviḽakkŏnnu vĕccu
ŏru koḍi dībaṁ kŏḽutti vĕccū
putragāmeṣṭi mandraṁ jabiccu
pŏnnacchanĕtrayo tabassirunnu
ĕnṟĕ mon ivanĕnṟĕ mon
(acchan..)

acchanṟĕ vaḻibāḍin sāphalyaṁ
ammadan vradattin puṇyaphalaṁ
ammayuṁ acchanuṁ āṭrunoṭruṇḍāya
ānandajyodiyāṇī pŏnnumon
(acchan..)