Acchan kombattu

അച്ഛൻ കൊമ്പത്തു
Year
Language

അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്
കന്നിയിളം കിളി കാരോലക്കിളി കണ്ണീരാറിന്‍ തീരത്ത്
അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്
കന്നിയിളം കിളി കാരോലക്കിളി കണ്ണീരാറിന്‍ തീരത്ത്

ഗുരുവായൂരപ്പനു ഞാനൊരു തിരുമധുരം നേര്‍ന്നല്ലോ
കൊടുങ്ങല്ലൂരമ്മയ്ക്കിന്നൊരു കുരുതീം മാലേം നേര്‍ന്നല്ലോ
എന്നിട്ടും പൊന്നുംകുടത്തിന്റെ
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ -
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ (അച്ഛന്‍ കൊമ്പത്ത്)

മുത്തുക്കുടയുടെ കീഴിലിരിക്കും നക്ഷത്രക്കണിയാട്ടി
നൂറുവട്ടമിന്നലെ നൂലു ജപിച്ചു കൊടുത്തീലേ ?
എന്നിട്ടും പൊന്നുംകുടത്തിന്റെ
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ -
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ (അച്ഛന്‍ കൊമ്പത്ത്)

acchan kŏmbatt amma varambatt
kanniyiḽaṁ kiḽi kārolakkiḽi kaṇṇīrāṟin dīratt
acchan kŏmbatt amma varambatt
kanniyiḽaṁ kiḽi kārolakkiḽi kaṇṇīrāṟin dīratt

guruvāyūrappanu ñānŏru tirumadhuraṁ nernnallo
kŏḍuṅṅallūrammaykkinnŏru kurudīṁ māleṁ nernnallo
ĕnniṭṭuṁ pŏnnuṁkuḍattinṟĕ
nĕñjil tŏṭṭāl tī pole -
nĕñjil tŏṭṭāl tī pole (acchan kŏmbatt)

muttukkuḍayuḍĕ kīḻilirikkuṁ nakṣatrakkaṇiyāṭṭi
nūṟuvaṭṭaminnalĕ nūlu jabiccu kŏḍuttīle ?
ĕnniṭṭuṁ pŏnnuṁkuḍattinṟĕ
nĕñjil tŏṭṭāl tī pole -
nĕñjil tŏṭṭāl tī pole (acchan kŏmbatt)