അച്ചൻ കോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെ നിന്നു തൊടുക്കുന്ന പൂവുകള്‍
എത്തിപ്പിടിക്കാമോ എത്തിപ്പിടിക്കാമോ? (അച്ചൻകോവിൽ)
അച്ചൻ കോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെ നിന്നു തൊടുക്കുന്ന പൂവുകൾ
എത്തിപ്പിടിക്കാമോ എത്തി പിടിക്കാമോ
ഏലമരക്കാടുകളിൽ....
ഏലമരക്കാടുകളില്‍ ചൂളമിടും കാറ്റിൽ
ഏത്തവാഴപ്പൂങ്കുലകൾ കുമ്മി തുള്ളും കാറ്റിൽ
പൂമഴ പെയ്തു വർണ്ണ തേൻ മഴ പെയ്തു
പുഞ്ചിരി പെയ്തു നീയെൻ നെഞ്ചിലമർന്നു
(അച്ചൻകോവിൽ)
നീലമേഘത്തോണി നീന്തും....
നീലമേഘത്തോണി നീന്തും അംബരം മേലേ
രാഗ മേഘത്തോണി നീന്തും നിൻ മിഴി താഴെ
ഉത്സവമായി ഹർഷ വൽസരമായി
മൽസഖി നീയെൻ ജീവ ദർപ്പണമായി
ദർപ്പണമായി (അച്ചൻകോവിൽ)