Abudaabi ennoru naadu

അബുദാബി എന്നൊരു നാടു
Year
Language

അബുദാബിയെന്നൊരു നാട്
അറബിപ്പൊന്നിന്റെ മേട്
അരക്കാശൂ മുടക്കാതെ
അഴലൊന്നുമറിയാതെ
ആയിരം ലക്ഷങ്ങള്‍ നേടാന്‍ അളിയാ
മലയിലെ കല്ലുപോലെ
മരം വെട്ടിക്കൂട്ടുമ്പോലെ
മരച്ചീനി പോലത്തെ സ്വര്‍ണ്ണം

എണ്ണക്കനിയുടെ നാട്
ഈന്തപ്പഴത്തിന്റെ നാട്
സ്വര്‍ണ്ണം സ്വര്‍ണ്ണം സ്വര്‍ണ്ണം മാത്രം
ലക്ഷങ്ങള്‍ കൊയ്യുന്ന ഷേയ്ക്കന്മാര്‍

ഏസി വെച്ചുള്ള കാറ്
ഏര്‍ക്കണ്ടീഷന്‍ ചെയ്തൊള്ള വീട്
കാറും ലോറീം മോട്ടോര്‍സൈക്കളും
എല്ലാം സ്വന്തമാക്കി പൊടിപൊടിക്കാം അളിയാ

ഉള്ളതൊക്കെ വിറ്റോ
കെട്ടുതാലി വിറ്റോ
ഒരു വിസ കൈയ്യിലാക്കി പൊയ്ക്കോ അളിയാ
ഒരു വിസ കൈയ്യിലാക്കി പൊയ്ക്കോ

abudābiyĕnnŏru nāṭ
aṟabippŏnninṟĕ meṭ
arakkāśū muḍakkādĕ
aḻalŏnnumaṟiyādĕ
āyiraṁ lakṣaṅṅaḽ neḍān aḽiyā
malayilĕ kallubolĕ
maraṁ vĕṭṭikkūṭṭumbolĕ
maraccīni polattĕ svarṇṇaṁ

ĕṇṇakkaniyuḍĕ nāṭ
īndappaḻattinṟĕ nāṭ
svarṇṇaṁ svarṇṇaṁ svarṇṇaṁ mātraṁ
lakṣaṅṅaḽ kŏyyunna ṣeykkanmār

esi vĕccuḽḽa kāṟ
erkkaṇḍīṣan sĕydŏḽḽa vīṭ
kāṟuṁ loṟīṁ moṭṭorsaikkaḽuṁ
ĕllāṁ svandamākki pŏḍibŏḍikkāṁ aḽiyā

uḽḽadŏkkĕ viṭro
kĕṭṭudāli viṭro
ŏru visa kaiyyilākki pŏykko aḽiyā
ŏru visa kaiyyilākki pŏykko