Abhinandanam

അഭിനന്ദനം
Work
Year
Language

അഭിനന്ദനം എന്റെ അഭിനന്ദനം
സഖി നിന്റെ കവിളിന്മേലൊരുചുംബനം
ചുടുചുംബനം.....

ഇനിയേഴു ദിവസങ്ങള്‍ എഴുന്നൂറു സ്വപ്നങ്ങള്‍
ഇതളിന്മേലിതള്‍ ചൂടുമനുഭൂതികള്‍ (ഇനിയേഴു)
കതിര്‍മണ്ഡപത്തിലേക്കവയുമായ് നീ ചെന്നു
കയറുമ്പോഴിതുകൂടി കൊണ്ടുപോകൂ
കൊണ്ടുപോകൂ....
(അഭിനന്ദനം...)

കുളിരോടു കുളിര്‍കോരി തളിരോടു തളിര്‍ചൂടി
ചിരികൊണ്ടു ചിരിമൂടി പ്രണയാര്‍ദ്രയായ്(കുളിരോടു)
പ്രിയമന്ദിരത്തിലേക്കൊരു രാത്രി നീ ചെന്നു
കയറുമ്പോഴിതുകൂടി കൊണ്ടുപോകൂ
കൊണ്ടു പോകൂ....
(അഭിനന്ദനം...)

abhinandanaṁ ĕnṟĕ abhinandanaṁ
sakhi ninṟĕ kaviḽinmelŏrusuṁbanaṁ
suḍusuṁbanaṁ.....

iniyeḻu divasaṅṅaḽ ĕḻunnūṟu svapnaṅṅaḽ
idaḽinmelidaḽ sūḍumanubhūdigaḽ (iniyeḻu)
kadirmaṇḍabattilekkavayumāy nī sĕnnu
kayaṟumboḻidugūḍi kŏṇḍubogū
kŏṇḍubogū....
(abhinandanaṁ...)

kuḽiroḍu kuḽirgori taḽiroḍu taḽirsūḍi
sirigŏṇḍu sirimūḍi praṇayārdrayāy(kuḽiroḍu)
priyamandirattilekkŏru rātri nī sĕnnu
kayaṟumboḻidugūḍi kŏṇḍubogū
kŏṇḍu pogū....
(abhinandanaṁ...)