അബലകളെന്നും പ്രതിക്കൂട്ടിൽ
അബലകളെന്നും പ്രതിക്കൂട്ടിൽ
കുടിലമാം സാമൂഹ്യനീതി തൻ മുന്നിൽ (2)
കുങ്കുമത്താൽ അപരാധമുദ്ര കുത്തി
കുപ്പിവളയിട്ട കൈയ്യിൽ വിലങ്ങുപൂട്ടി
അഴകെന്ന തൊണ്ടി ശിരസ്സിലെടുപ്പിച്ചു
അവളെപ്പഴിക്കുന്നു ലോകമെന്നും (അബല..)
വനിതയെത്തേടൽ പുരുഷധർമ്മം
മനസിജൻ കൽപിക്കും മധുരകർമ്മം
നിഷിദ്ധമാം കനിയവർ ഒരുമിച്ചു ഭുജിച്ചാലും
നിയതിയവൾ മാത്രം കുറ്റക്കാരി (അബല..)
ചളിയിൽ പിറന്ന താമരപ്പൂ
ഉലകിനു പൂജാപുഷ്പമായി
കുലവും വംശവും ചൊല്ലി സ്ത്രീയെ
കുരിശിൽ കയറ്റുന്നു ലോകനീതി (അബല...)
abalagaḽĕnnuṁ pradikkūṭṭil
kuḍilamāṁ sāmūhyanīdi tan munnil (2)
kuṅgumattāl abarādhamudra kutti
kuppivaḽayiṭṭa kaiyyil vilaṅṅubūṭṭi
aḻagĕnna tŏṇḍi śirassilĕḍuppiccu
avaḽĕppaḻikkunnu logamĕnnuṁ (abala..)
vanidayĕtteḍal puruṣadharmmaṁ
manasijan kalbikkuṁ madhuragarmmaṁ
niṣiddhamāṁ kaniyavar ŏrumiccu bhujiccāluṁ
niyadiyavaḽ mātraṁ kuṭrakkāri (abala..)
saḽiyil piṟanna tāmarappū
ulaginu pūjābuṣpamāyi
kulavuṁ vaṁśavuṁ sŏlli strīyĕ
kuriśil kayaṭrunnu loganīdi (abala...)