Aayirattil oruvan

ആയിരത്തില്‍ ഒരുവന്‍
Year
Language

ആയിരത്തില്‍ ഒരുവന്‍ ഞാന്‍ ആയിരത്തില്‍ ഒരുവന്‍
ദൈവത്തിന്‍ ശ്രീകോവില്‍ തേടും ആയിരത്തില്‍ ഒരുവന്‍
(ആയിരത്തില്‍ ഒരുവന്‍ )
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും തേടുകയല്ലോ ഞാന്‍
ഇന്നും തേടുകയല്ലോ ഞാന്‍

ആയിരത്തില്‍ ഒരുവന്‍ ഞാന്‍ ആയിരത്തില്‍ ഒരുവന്‍
ദൈവത്തിന്‍ ശ്രീകോവില്‍ തേടും ആയിരത്തില്‍ ഒരുവന്‍

ജീവിതമേകിയ മുറിവില്‍ കനിവോടൊരു കൈ തഴുകുമ്പോള്‍ (2)
നിര്‍വൃതി അറിയുന്നു ശാന്തിയിലലിയുന്നു
എന്മുന്നിലും പ്രത്യാശയായി
സ്നേഹത്തിന്‍ രൂപത്തില്‍ വന്നു ദൈവം

ആയിരത്തില്‍ ഒരുവന്‍ ഞാന്‍ ആയിരത്തില്‍ ഒരുവന്‍
ദൈവത്തിന്‍ ശ്രീകോവില്‍ തേടും ആയിരത്തില്‍ ഒരുവന്‍

ജന്മം നല്‍കിയ ബന്ധനമില്ലാതേതോ മനമിവിടെ (2)
സാന്ത്വനമധുരവുമായി കരുണാദീപവുമായി
ഉള്‍ക്കണ്‍കളില്‍ സൗന്ദര്യമായി
ജീവന്‍റെ രൂപത്തില്‍ വന്നു ദൈവം
(ആയിരത്തില്‍ ഒരുവന്‍ )

ആയിരത്തില്‍ ഒരുവന്‍ ഞാന്‍ ആയിരത്തില്‍ ഒരുവന്‍
ദൈവത്തിന്‍ ശ്രീകോവില്‍ തേടും ആയിരത്തില്‍ ഒരുവന്‍

āyirattil ŏruvan ñān āyirattil ŏruvan
daivattin śrīgovil teḍuṁ āyirattil ŏruvan
(āyirattil ŏruvan )
maṇṇiluṁ viṇṇiluṁ tūṇiluṁ turumbiluṁ teḍugayallo ñān
innuṁ teḍugayallo ñān

āyirattil ŏruvan ñān āyirattil ŏruvan
daivattin śrīgovil teḍuṁ āyirattil ŏruvan

jīvidamegiya muṟivil kanivoḍŏru kai taḻugumboḽ (2)
nirvṛti aṟiyunnu śāndiyilaliyunnu
ĕnmunniluṁ pratyāśayāyi
snehattin rūbattil vannu daivaṁ

āyirattil ŏruvan ñān āyirattil ŏruvan
daivattin śrīgovil teḍuṁ āyirattil ŏruvan

janmaṁ nalgiya bandhanamillādedo manamiviḍĕ (2)
sāndvanamadhuravumāyi karuṇādībavumāyi
uḽkkaṇgaḽil saundaryamāyi
jīvanṟĕ rūbattil vannu daivaṁ
(āyirattil ŏruvan )

āyirattil ŏruvan ñān āyirattil ŏruvan
daivattin śrīgovil teḍuṁ āyirattil ŏruvan