Aayiramunnikkanigalkku

ആയിരമുണ്ണിക്കനികള്‍ക്കു
Year
Language

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായു് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തൊടുന്നതും

അഞ്ചിതള്‍ പൂക്കളായു് കൈയ്യാട്ടി നില്‍പ്പതും
അമ്പലപ്രാവായു് നീ കുറുകുന്നതും
ആയിരം പുഴകളുടെ ഓളങ്ങളായു് എന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു് താളം പിടിപ്പതും

പൂവാകയായു് പുത്തിലഞ്ഞിയായു് കൊന്നയായു്
പുത്തനാം വര്‍ണ്ണക്കുടകള്‍ മാറുന്നതും
കൂമന്റെ മൂളലായു് പേടിപ്പെടുത്തി നീ
കുന്നിന്റെ കൂകലായു് പേടി മാറ്റുന്നതും

അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍
നൂറു വര്‍ണ്ണങ്ങള്‍ ചെപ്പിലൊരുക്കി വെയ്ക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും

പിന്നെയൊരുഷസ്സിനെ തോളിലേറ്റുന്നതും
എന്നെയുണര്‍ത്തുവാന്‍ എന്നെയമൃതൂട്ടുവാന്‍
കദളിവനഹൃദയനിഡത്തിലൊരു കിളിമുഖം
അടവച്ചു കവിതയായു് നീ വീരിയിച്ചതും

ജ്യോതണിക്കോണുവില്‍ തരളമെന്‍ വാഴ്വിനൊരു
നളിനദളമായി നീ താങ്ങായി നില്‍പ്പതും
അറിവെന്നുമായി എന്നില്‍ നിറയുന്നു നി
എന്റെ അമൃതമേ നിന്‍ സ്മൃതികള്‍ മാത്രം

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ
അരിയനിന്‍ ചിറകിന്റെ ഒരു തൂവലിന്‍ തുമ്പില്‍
ഒരു മാത്രയെങ്കിലൊരുമാത്രയെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ (3)

āyiramuṇṇikkanigaḽkku tŏṭṭiluṁ
tārāṭṭumāyu് nīyuṇarnnirikkunnaduṁ
āyiraṁ kāvugaḽilūññāliḍunnaduṁ
ālilattumbattirunnu tŏḍunnaduṁ

añjidaḽ pūkkaḽāyu് kaiyyāṭṭi nilppaduṁ
ambalaprāvāyu് nī kuṟugunnaduṁ
āyiraṁ puḻagaḽuḍĕ oḽaṅṅaḽāyu് ĕnṟĕ
ātmaharṣaṅṅaḽkku് tāḽaṁ piḍippaduṁ

pūvāgayāyu് puttilaññiyāyu് kŏnnayāyu്
puttanāṁ varṇṇakkuḍagaḽ māṟunnaduṁ
kūmanṟĕ mūḽalāyu് peḍippĕḍutti nī
kunninṟĕ kūgalāyu് peḍi māṭrunnaduṁ

andaraṁgaṅṅaḽil kaḽamĕḻuduvān
nūṟu varṇṇaṅṅaḽ sĕppilŏrukki vĕykkunnaduṁ
sāyandanaṅṅaḽĕ svarṇṇamākkunnaduṁ
sandhyayĕyĕḍuttu nī kāṭṭil maṟayunnaduṁ

pinnĕyŏruṣassinĕ toḽileṭrunnaduṁ
ĕnnĕyuṇarttuvān ĕnnĕyamṛtūṭṭuvān
kadaḽivanahṛdayaniḍattilŏru kiḽimukhaṁ
aḍavaccu kavidayāyu് nī vīriyiccaduṁ

jyodaṇikkoṇuvil taraḽamĕn vāḻvinŏru
naḽinadaḽamāyi nī tāṅṅāyi nilppaduṁ
aṟivĕnnumāyi ĕnnil niṟayunnu ni
ĕnṟĕ amṛtame nin smṛtigaḽ mātraṁ

siṟagugaḽil saṁgīdamuḽḽa kaḽahaṁsame
ariyanin siṟaginṟĕ ŏru tūvalin dumbil
ŏru mātrayĕṅgilŏrumātrayĕn vāḻvĕnna
madhuramāṁ satyaṁ jvalippū (3)