Aayiramaayiram

ആയിരമായിരം
Work
Year
Language

ആയിരമായിരം കന്യകമാര്‍
അനുരാഗമലര്‍വന സുന്ദരിമാര്‍
ജീവിതയാത്രയിലെന്നരികത്തായ്
ഈവഴിയെന്നും വന്നൂ
ഈവഴിയെന്നും വന്നൂ

അതിലൊരുത്തിമാത്രം മനസ്സിനുള്ളില്‍
അനുവാദമില്ലാതെ വിരുന്നിനെത്തി
സങ്കല്‍പ്പ സീമയിലെ മുന്തിരിക്കുടിലിനുള്ളില്‍
സംഗീതം മൂളിമൂളി വിരുന്നിനെത്തി

കണ്ടപ്പോള്‍ത്തന്നെയാ കണ്ണിണകള്‍
കരിനീലത്തുമ്പികളായ് പറന്നുവന്നു
മാമകസ്വപ്നങ്ങള്‍തന്‍ മാകന്ദവനങ്ങളില്‍
മാധുരിതേടിത്തേടി പറന്നുവന്നു

പൂവുകൊണ്ടുള്ളോരി ചങ്ങലകള്‍ എന്റെ
ജീവന്റെ ജീവനെ വരിഞ്ഞുകെട്ടി
മറന്നാലും മറക്കാത്ത മായ്ചാലും മായാത്ത
മധുരമാം വേദനയില്‍ വരിഞ്ഞുകെട്ടി

āyiramāyiraṁ kanyagamār
anurāgamalarvana sundarimār
jīvidayātrayilĕnnarigattāy
īvaḻiyĕnnuṁ vannū
īvaḻiyĕnnuṁ vannū

adilŏruttimātraṁ manassinuḽḽil
anuvādamillādĕ virunninĕtti
saṅgalppa sīmayilĕ mundirikkuḍilinuḽḽil
saṁgīdaṁ mūḽimūḽi virunninĕtti

kaṇḍappoḽttannĕyā kaṇṇiṇagaḽ
karinīlattumbigaḽāy paṟannuvannu
māmagasvapnaṅṅaḽtan māgandavanaṅṅaḽil
mādhurideḍitteḍi paṟannuvannu

pūvugŏṇḍuḽḽori saṅṅalagaḽ ĕnṟĕ
jīvanṟĕ jīvanĕ variññugĕṭṭi
maṟannāluṁ maṟakkātta māysāluṁ māyātta
madhuramāṁ vedanayil variññugĕṭṭi