Aayiram siragulla

ആയിരം ചിറകുള്ള
Work
Year
Language

ആയിരം ചിറകുള്ള വഞ്ചിയിൽ ഉടനേ നീ വന്നാട്ടെ
കിന്നാരങ്കുഴൽ തന്നാട്ടെ
കുഞ്ഞോലക്കുഴലാർക്കാണു
പപ്പാ കാണാൻ കൊതിയായീ
തമ്മിൽ പിരിഞ്ഞേ നീയകന്ന മുതൽ
മിഴിനീരിലിന്നെയ് ദിവാസ്വപ്നങ്ങൾ
കരളിതൾ വാടിയ തളിരാത്രി
എൻ വീടാകെയിരുട്ടിലായി
ഇരവിൽ ചിങ്ങ നിലാവത്ത്
തിരുവോണത്തിരുമുറ്റത്ത്
കവിതയിൽ മുഴുകിയിരുന്നവനേ
കനവും കണ്ട് നടന്നവനേ
എവിടുന്നെവിടുന്നെൻ നാഥൻ
പപ്പാ കാണാൻ കൊതിയായീ
മാമുണ്ടില്ലാ ചാഞ്ചാടീല്ലാ
അമ്മേം ഞാനുമുറങ്ങീല്ലാ
കക്ക കളിക്കാൻ കൂട്ടില്ലാ
കഥകളി കാണാൻ കൂട്ടില്ലാ
നമ്മുടെ പോക്കറ്റിൽ കാശില്ലാ
നവരാത്രിയിതാ വന്നെത്തി
ഇപ്പോഴുമകലെയിരുപ്പാണോ
ഇവിടെക്കിനി വരവില്ലെന്നോ
വന്നാൽ വീണ്ടും പിരിയല്ലേ
പപ്പാ കാണാൻ കൊതിയായി
കത്തല്ല തെരക്കടലല്ലേ
കണ്ണീരിൻ കഥയിതു മറക്കല്ലേ
തുഴയില്ലാതെ നീ ദൂരേ
അലയുന്നതെന്തിനു മഴമുകിലേ
നിൻ മോഹത്തിൻ നിഴലായി
എൻ ദേവനെ ഞാൻ തപസ്സല്ലോ
എന്നും തീരാത്ത തപസ്സല്ലോ
എന്തേയെന്തേ മിണ്ടാത്തെ
പപ്പാ ദർശനം തന്നാട്ടേ

āyiraṁ siṟaguḽḽa vañjiyil uḍane nī vannāṭṭĕ
kinnāraṅguḻal tannāṭṭĕ
kuññolakkuḻalārkkāṇu
pappā kāṇān kŏdiyāyī
tammil piriññe nīyaganna mudal
miḻinīrilinnĕy divāsvapnaṅṅaḽ
karaḽidaḽ vāḍiya taḽirātri
ĕn vīḍāgĕyiruṭṭilāyi
iravil siṅṅa nilāvatt
tiruvoṇattirumuṭratt
kavidayil muḻugiyirunnavane
kanavuṁ kaṇḍ naḍannavane
ĕviḍunnĕviḍunnĕn nāthan
pappā kāṇān kŏdiyāyī
māmuṇḍillā sāñjāḍīllā
ammeṁ ñānumuṟaṅṅīllā
kakka kaḽikkān kūṭṭillā
kathagaḽi kāṇān kūṭṭillā
nammuḍĕ pokkaṭril kāśillā
navarātriyidā vannĕtti
ippoḻumagalĕyiruppāṇo
iviḍĕkkini varavillĕnno
vannāl vīṇḍuṁ piriyalle
pappā kāṇān kŏdiyāyi
kattalla tĕrakkaḍalalle
kaṇṇīrin kathayidu maṟakkalle
tuḻayillādĕ nī dūre
alayunnadĕndinu maḻamugile
nin mohattin niḻalāyi
ĕn devanĕ ñān dabassallo
ĕnnuṁ tīrātta tabassallo
ĕndeyĕnde miṇḍāttĕ
pappā darśanaṁ tannāṭṭe