ആയിരം പൂക്കള്‍ വിരിയട്ടേ...
ആയിരം വണ്ടുകള്‍ മുകരട്ടേ
ആനന്ദ സംഗീത സാഗരവീചിയില്‍
ആയിരം മേനികള്‍ ഉലയട്ടേ...
(ആയിരം പൂക്കള്‍ ....)
ആയിരം പൂക്കള്‍ വിരിയട്ടേ...
ആയിരം വണ്ടുകള്‍ മുകരട്ടേ..
സ്വപ്നങ്ങള്‍ പുഷ്പിക്കും പ്രമദവനത്തില്‍
ഉല്പലബാണന്റെ മദിരോത്സവം...
(സ്വപ്നങ്ങള്‍ .......)
പാനപാത്രം..........നിറയട്ടേ......
പാണിയും പാണിയും....ചേരട്ടേ....
ആയിരം പൂക്കള്‍ വിരിയട്ടേ...
ആയിരം വണ്ടുകള്‍ മുകരട്ടേ..
ഗാനവും താളവും ഗംഗയായ് യമുനയായ്
ചേരുമീ സങ്കല്പ സംഗമത്തില്‍ .....
(ഗാനവും.....)
താമരപ്പൂവമ്പന്‍ .....തീര്‍ത്തൊരു വേദിയില്‍ ....
താരുണ്യരൂപങ്ങള്‍ ....ഒഴുകട്ടേ...
ആയിരം പൂക്കള്‍ വിരിയട്ടേ...
ആയിരം വണ്ടുകള്‍ മുകരട്ടേ
ആനന്ദ സംഗീത സാഗരവീചിയില്‍
ആയിരം മേനികള്‍ ഉലയട്ടേ...
ആയിരം പൂക്കള്‍ വിരിയട്ടേ...