Aayiram mukham

ആയിരം മുഖം
Year
Language

ആയിരം മുഖമുള്ള സൂര്യൻ
താമരക്കവിളിൽ ചുംബിക്കേ
നാണിച്ചങ്ങനെ നിന്നു പൂവൊരു
നവവധുവിനെ പോലെ
(ആയിരം..)

സന്ധ്യയും ഉഷസ്സും സഖികളായ് വന്നൂ
രതിമന്മഥർക്കായി മണിയറ രചിച്ചൂ
ഒരിക്കലും തീരാത്ത ഒരിക്കലും മായാത്ത
വർണ്ണസൗന്ദര്യങ്ങൾ മുഗ്ദ്ധ ഗീതകങ്ങൾ
അണുവിലും അവനിയിലാകെയുമൊഴുകി
(ആയിരം..)

സ്വർഗ്ഗം വിടരും രാവുകൾ തോറും
അലിയാൻ നമ്മൾ നിത്യവും കൊതിച്ചൂ
മധുരവികാരത്തിൻ അനുപമവേളയിൽ
പ്രേമസംഗമത്തിൻ മോഹവേദിയിതിൽ
ലയിക്കുമൊരസുലഭ ലഹരിയിലൊഴുകീ
(ആയിരം..)

āyiraṁ mukhamuḽḽa sūryan
tāmarakkaviḽil suṁbikke
nāṇiccaṅṅanĕ ninnu pūvŏru
navavadhuvinĕ polĕ
(āyiraṁ..)

sandhyayuṁ uṣassuṁ sakhigaḽāy vannū
radimanmatharkkāyi maṇiyaṟa rasiccū
ŏrikkaluṁ tīrātta ŏrikkaluṁ māyātta
varṇṇasaundaryaṅṅaḽ mugddha gīdagaṅṅaḽ
aṇuviluṁ avaniyilāgĕyumŏḻugi
(āyiraṁ..)

svarggaṁ viḍaruṁ rāvugaḽ toṟuṁ
aliyān nammaḽ nityavuṁ kŏdiccū
madhuravigārattin anubamaveḽayil
premasaṁgamattin mohavediyidil
layikkumŏrasulabha lahariyilŏḻugī
(āyiraṁ..)