Aayiram kaigal

ആയിരം കൈകള്
Year
Language

ആയിരം കൈകള് ആയിരം കൈകള്
ആരിക്ക് നെയ്യണീ പൊന്മാല മല
നാടിനു നെയ്യണി പൊന്മാല
ഈ താമര നാരിന്റെ തൂവാല

വെള്ളില വള്ളികൾ പൂത്തല്ലോ
വെള്ളിവിളക്കു തെളിഞ്ഞല്ലോ
കുഞ്ഞോലക്കൊയലൂതിയുണർന്നേ
കുഞ്ഞാറ്റപ്പൈങ്കിളികൾ (ആയിരം..)

ഓടി വരുന്നൊരു ചെങ്കതിരേ
ഓണക്കുളിരിന്റെ പൊൻ കതിരേ
മൈലാഞ്ചി പൂശിയ കൈയാൽ കോർത്തിടാം
മാവേലിനാടിന്നീ പൂമാല

ഏഴുകടലുകൾ ചൂഴും നമ്മടെ നാടുണർന്നല്ലോ
ഏഴുമലകൾ ചൂടും നമ്മടെ നാടുണർന്നല്ലോ
(ആയിരം..)

കൊഞ്ചിക്കൊഞ്ചിപ്പാടി വരും
പുഞ്ചക്കുളിരേ പോവരുതേ
ചൂളമടിക്കണ തെക്കൻ തെന്നലി
നിന്നല്ലോ കല്യാണം

തൊണ്ടു ചതയ്ക്കണ പെണ്ണാളേ
സൊപ്പനം കാണണ പെണ്ണാളേ
കയറിഴ നൂൽക്കണ കൈയ്യാൽ നെയ്തിടാം
കരളിന്റെ നാരിന്റെ തൂവാല

വേദന തിന്നേ തളർന്നു വാടും
നമ്മളൊന്നല്ലേ
ഈ നമ്മളൊന്നല്ലേ?
വിയർപ്പുമുത്തുകൾ വാരി വിതയ്ക്കും
നമ്മളൊന്നല്ലേ?
ഈ നമ്മളൊന്നല്ലേ?
(ആയിരം...)

āyiraṁ kaigaḽ āyiraṁ kaigaḽ
ārikk nĕyyaṇī pŏnmāla mala
nāḍinu nĕyyaṇi pŏnmāla
ī tāmara nārinṟĕ tūvāla

vĕḽḽila vaḽḽigaḽ pūttallo
vĕḽḽiviḽakku tĕḽiññallo
kuññolakkŏyalūdiyuṇarnne
kuññāṭrappaiṅgiḽigaḽ (āyiraṁ..)

oḍi varunnŏru sĕṅgadire
oṇakkuḽirinṟĕ pŏn kadire
mailāñji pūśiya kaiyāl korttiḍāṁ
māvelināḍinnī pūmāla

eḻugaḍalugaḽ sūḻuṁ nammaḍĕ nāḍuṇarnnallo
eḻumalagaḽ sūḍuṁ nammaḍĕ nāḍuṇarnnallo
(āyiraṁ..)

kŏñjikkŏñjippāḍi varuṁ
puñjakkuḽire povarude
sūḽamaḍikkaṇa tĕkkan dĕnnali
ninnallo kalyāṇaṁ

tŏṇḍu sadaykkaṇa pĕṇṇāḽe
sŏppanaṁ kāṇaṇa pĕṇṇāḽe
kayaṟiḻa nūlkkaṇa kaiyyāl nĕydiḍāṁ
karaḽinṟĕ nārinṟĕ tūvāla

vedana tinne taḽarnnu vāḍuṁ
nammaḽŏnnalle
ī nammaḽŏnnalle?
viyarppumuttugaḽ vāri vidaykkuṁ
nammaḽŏnnalle?
ī nammaḽŏnnalle?
(āyiraṁ...)