Aavanippaadamaagave [F]

ആവണിപ്പാടമാകവെ [F]
Year
Language

ആവണിപ്പാടമാകവെ നിലാവു പെയ്ത രാവുപോയ്
കാതരസ്നേഹഗീതികള്‍ രാപ്പാടി വീണ്ടും പാടിയോ
ശിലകള്‍ക്കിടയില്‍നിന്നു നീര്‍ച്ചോലയൊന്നുണര്‍ന്നുവോ
തരളമധുരമോര്‍മ്മകള്‍ താണുയര്‍ന്നുപാറിയോ
(ആവണിപ്പാടമാകവേ)

മോഹിക്കും കണ്ണിനു കണിമലരും
ദാഹിക്കും ചുണ്ടിനു മധുകണവും
നേദിച്ചു നില്‍ക്കുമീ മൂക-
സ്നേഹത്തിന്‍ നൊമ്പരമാറിയോ
ജീവനിലേതോ ദാഹമുണര്‍ന്നോ
ശ്രാവണമംഗലഗീതങ്ങള്‍ പാടാന്‍
(ആവണിപ്പാടമാകവേ)

മൂടല്‍മഞ്ഞിന്റെ മുഖപടവും
ചൂടിയൊരോമല്‍പ്പുലരിയിതാ
തൂവല്‍ കുടഞ്ഞുവോ ചാരെ
ജാലകപ്പക്ഷികള്‍ പാടിയോ
വാതില്‍ തുറക്കൂ വാസരകന്യേ
സ്നേഹിച്ചുതീരാത്തൊരാത്മാവു പാടി
(ആവണിപ്പാടമാകവേ)

āvaṇippāḍamāgavĕ nilāvu pĕyda rāvuboy
kādarasnehagīdigaḽ rāppāḍi vīṇḍuṁ pāḍiyo
śilagaḽkkiḍayilninnu nīrscolayŏnnuṇarnnuvo
taraḽamadhuramormmagaḽ tāṇuyarnnubāṟiyo
(āvaṇippāḍamāgave)

mohikkuṁ kaṇṇinu kaṇimalaruṁ
dāhikkuṁ suṇḍinu madhugaṇavuṁ
nediccu nilkkumī mūga-
snehattin nŏmbaramāṟiyo
jīvaniledo dāhamuṇarnno
śrāvaṇamaṁgalagīdaṅṅaḽ pāḍān
(āvaṇippāḍamāgave)

mūḍalmaññinṟĕ mukhabaḍavuṁ
sūḍiyŏromalppulariyidā
tūval kuḍaññuvo sārĕ
jālagappakṣigaḽ pāḍiyo
vādil tuṟakkū vāsaraganye
snehiccudīrāttŏrātmāvu pāḍi
(āvaṇippāḍamāgave)