Aavali

ആവഴി
Year
Language

ആവഴിയീവഴി ഓടിവരും കുളിര്‍
താമരപ്പൂങ്കാറ്റേ നിന്റെ
പേരില്ലാ ഊരിലെ മാനിറങ്ങും മലര്‍
താഴ്വരത്തോപ്പുകാണാന്‍
വരുന്നു ഞങ്ങള്‍... വരുന്നു ഞങ്ങള്‍

മോതിരമാടങ്ങള്‍.. തിരുവാതിരപ്പാടങ്ങള്‍
ഐരാണിപ്പൂത്തടങ്ങള്‍
ചെങ്കുളംകാട്ടിലെ ചെങ്കമലങ്ങളെ
തങ്കമണിയിച്ച നല്ലിടങ്ങള്‍
അതിശയങ്ങളാം അഴകിടങ്ങളില്‍
അനംഗമുന്തിരിച്ചെണ്ടു പൂക്കും വഴി

ലാലലാലാലലാ... ഹേ ഹേ ഹേ
ആവഴിയീവഴി......

മൂവന്തിസ്വപ്നങ്ങള്‍ നല്ല കൂടാരസ്വപ്നങ്ങള്‍
ശീലാന്തിച്ചോപ്പിടങ്ങള്‍
മാനം നിറച്ചും മുഴുക്കാപ്പുചാര്‍ത്തുന്ന
അമ്പിളിച്ചന്ദന പാല്‍ക്കുടങ്ങള്‍
നറുനിലാ‍വല കുളിരില്‍ നീയെന്റെ
മുളംകുഴല്‍ പാട്ടിന്നിഴമീട്ടും വഴി

ലാലലാലാലലാ... ഹേ ഹേ ഹേ
ആവഴിയീവഴി......

āvaḻiyīvaḻi oḍivaruṁ kuḽir
tāmarappūṅgāṭre ninṟĕ
perillā ūrilĕ māniṟaṅṅuṁ malar
tāḻvarattoppugāṇān
varunnu ñaṅṅaḽ... varunnu ñaṅṅaḽ

modiramāḍaṅṅaḽ.. tiruvādirappāḍaṅṅaḽ
airāṇippūttaḍaṅṅaḽ
sĕṅguḽaṁkāṭṭilĕ sĕṅgamalaṅṅaḽĕ
taṅgamaṇiyicca nalliḍaṅṅaḽ
adiśayaṅṅaḽāṁ aḻagiḍaṅṅaḽil
anaṁgamundiriccĕṇḍu pūkkuṁ vaḻi

lālalālālalā... he he he
āvaḻiyīvaḻi......

mūvandisvapnaṅṅaḽ nalla kūḍārasvapnaṅṅaḽ
śīlāndiccoppiḍaṅṅaḽ
mānaṁ niṟaccuṁ muḻukkāppusārttunna
ambiḽiccandana pālkkuḍaṅṅaḽ
naṟunilāvala kuḽiril nīyĕnṟĕ
muḽaṁkuḻal pāṭṭinniḻamīṭṭuṁ vaḻi

lālalālālalā... he he he
āvaḻiyīvaḻi......