Aavaaram poovinmel

ആവാരം പൂവിന്മേല്‍
Work
Year
Language

ആവാരം പൂവിന്മേല്‍ അമ്പു തൊടുക്കും മണിമാരാ
നെഞ്ചിലൊരുത്തി നിനക്കുണ്ടേ കണ്ടാലഴകുണ്ടേ ...
കയ്യോന്നീ കടലാടീ കാട്ടിലെനിക്കൊരു കുയിലുണ്ടേ
കുയിലിനുറങ്ങാന്‍ കൂടുണ്ടേ കൂട്ടിനു ഞാനുണ്ടേ ...

കുരവയും തുള്ളും ഇരവില്ലേ കുളിര് വരുന്നില്ലേ
കതിരും പതിരും കണ്ടാലറിയാന്‍ കൊതി വളരുന്നില്ലേ
വല്ലോരും കാണുമ്പോള്‍ ഇല്ലാത്തൊരു ശൃംഗാരം
വന്നേയിങ്ങനെ നാടന്‍ കല്യാണം ...ഓ ..
(ആവാരം )

പുഞ്ചപ്പാടത്തും കിളിമകള്‍ കൊഞ്ചും നേരത്തും
നിളയുടെ നെഞ്ചും നേരും നീ അറിയാന്‍ വാ
ഓ ...ഇന്നീ പുഞ്ചിരിത്തേന്‍ മധുരം കവര്‍ന്നാലോ
ഓ ...ഈ പൂവിതളില്‍ നിന്നെ പൊതിഞ്ഞാലോ

പുഞ്ചപ്പാടത്തും കുളിരില്‍ തഞ്ചും നേരത്തും
ഇവളുടെ കൊഞ്ചും മൊഴിയില്‍ നീ അലിയാന്‍ വാ
ആ ...നിന്റെ തങ്കവളകിലുക്കം പിണങ്ങില്ലേ
ഉം ...എല്ലാം പങ്കു വച്ച് തന്നാല്‍ ഇണങ്ങില്ലേ
കാടെല്ലാം പത്തായം കാണുമ്പോള്‍ അത്താഴം
കണ്ണല്ലേ നീ കൂടെ പോരൂല്ലേ ...ഓ ...
(ആവാരം )

āvāraṁ pūvinmel ambu tŏḍukkuṁ maṇimārā
nĕñjilŏrutti ninakkuṇḍe kaṇḍālaḻaguṇḍe ...
kayyonnī kaḍalāḍī kāṭṭilĕnikkŏru kuyiluṇḍe
kuyilinuṟaṅṅān kūḍuṇḍe kūṭṭinu ñānuṇḍe ...

kuravayuṁ tuḽḽuṁ iraville kuḽir varunnille
kadiruṁ padiruṁ kaṇḍālaṟiyān kŏdi vaḽarunnille
valloruṁ kāṇumboḽ illāttŏru śṛṁgāraṁ
vanneyiṅṅanĕ nāḍan kalyāṇaṁ ...o ..
(āvāraṁ )

puñjappāḍattuṁ kiḽimagaḽ kŏñjuṁ nerattuṁ
niḽayuḍĕ nĕñjuṁ neruṁ nī aṟiyān vā
o ...innī puñjiritten madhuraṁ kavarnnālo
o ...ī pūvidaḽil ninnĕ pŏdiññālo

puñjappāḍattuṁ kuḽiril tañjuṁ nerattuṁ
ivaḽuḍĕ kŏñjuṁ mŏḻiyil nī aliyān vā
ā ...ninṟĕ taṅgavaḽagilukkaṁ piṇaṅṅille
uṁ ...ĕllāṁ paṅgu vacc tannāl iṇaṅṅille
kāḍĕllāṁ pattāyaṁ kāṇumboḽ attāḻaṁ
kaṇṇalle nī kūḍĕ porūlle ...o ...
(āvāraṁ )