Aatte potte irikkatte

ആട്ടേ പോട്ടേ ഇരിക്കട്ടേ
Year
Language

ആട്ടേ പോട്ടേ ഇരിക്കട്ടേ ലൈലേ നിന്നെ
കാത്തുകാത്തു വലഞ്ഞല്ലോ മൈലേ
നിന്നെക്കാണും നേരമെന്റെ മജ്നൂ എന്റെ
ചങ്കിലൊരു കിരുകിരുപ്പു വരണ്

വെയിലുകൊണ്ടു കുഴഞ്ഞല്ലോ കത്തെഴുതിത്തുലഞ്ഞല്ലോ
കുത്തുവാക്കുപറഞ്ഞല്ലോ ബാപ്പാ നിന്നെ
കെട്ടിടാതെ അടങ്ങില്ല തീര്‍ച്ച

കണ്ടുമുട്ടാനാശയുണ്ട് കണ്ടിടുമ്പം ബേജാറുണ്ട്
ബാപ്പകണ്ടാല്‍ സൂപ്പുവയ്ക്കും എന്നെ- നീ
മാപ്പുനല്‍കേണം എനിക്കു പൊന്നേ

കയ്യോടെ കൊണ്ടോകും നിന്നെ ഞാന്‍
മയ്യത്തായ് തീര്‍ന്നാലും കണ്ണേ
വീടും പടിപ്പുരേം പൊന്നാക്കിത്തന്നാലും
നാടുവിടില്ലഞാനപ്പാ നിന്നെ
കോടതി കേറ്റുമെന്‍ ബാപ്പാ

എന്നാലുമെനിക്കുള്ളില്‍ സിനേഹമുണ്ട് എന്റെ
കണ്ണാലെ മജ്നുവോട് പിറേമമുണ്ട്
പെരുന്നാളു കഴിഞ്ഞോട്ടെ പടച്ചോനാണേ നിന്നെ
പരുന്തുപോല്‍ റാഞ്ചിഞാന്‍ പറന്നുപോവും

āṭṭe poṭṭe irikkaṭṭe laile ninnĕ
kāttugāttu valaññallo maile
ninnĕkkāṇuṁ neramĕnṟĕ majnū ĕnṟĕ
saṅgilŏru kirugiruppu varaṇ

vĕyilugŏṇḍu kuḻaññallo kattĕḻudittulaññallo
kuttuvākkubaṟaññallo bāppā ninnĕ
kĕṭṭiḍādĕ aḍaṅṅilla tīrsca

kaṇḍumuṭṭānāśayuṇḍ kaṇḍiḍumbaṁ bejāṟuṇḍ
bāppagaṇḍāl sūppuvaykkuṁ ĕnnĕ- nī
māppunalgeṇaṁ ĕnikku pŏnne

kayyoḍĕ kŏṇḍoguṁ ninnĕ ñān
mayyattāy tīrnnāluṁ kaṇṇe
vīḍuṁ paḍippureṁ pŏnnākkittannāluṁ
nāḍuviḍillañānappā ninnĕ
koḍadi keṭrumĕn bāppā

ĕnnālumĕnikkuḽḽil sinehamuṇḍ ĕnṟĕ
kaṇṇālĕ majnuvoṭ piṟemamuṇḍ
pĕrunnāḽu kaḻiññoṭṭĕ paḍacconāṇe ninnĕ
parundubol ṟāñjiñān paṟannubovuṁ