Aattavum paattumennum tirumutratt

ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത്
Year
Language

ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത്
ഭാര്‍ഗ്ഗവ രാമന്‍ തീര്‍ത്ത തിരുമുറ്റത്ത്
ആടിക്കാറാകാശത്തില്‍ തുടികൊട്ടുമ്പോള്‍
പാടത്തു പാടും പെണ്ണ് പുത്തൂരം പാട്ട്

വീരന്മര്‍ വന്നു പിറന്ന നാട്
വാളൊച്ച കേട്ടു വളര്‍ന്ന നാട്
അങ്കക്കലികൊണ്ട ചേകോന്മാര്‍ക്ക്
തങ്കത്തരിവള ചാര്‍ത്തും നാട്

ഓണപ്പൂവിളിക്കൊപ്പം തുയില്‍പ്പാട്ടുമായ്
വേടന്മാര്‍ വീടുതോറും കയറിയാടി

മൂവടികൊണ്ടു ദേവന്‍ മുപ്പാരുമളന്നപ്പോള്‍
ചേവടി ചൂടാന്‍ തലതാഴ്ത്തി നിന്നതിനാലേ
പാതാളദേശം പുക്കു താരുണ്യപ്പെരുമാളേ
പാരാകെ തൃക്കണ്‍പാര്‍ക്കും പൊന്നോണനാള്

പാടത്ത് കതിര്‍കൊത്തി പാറുന്ന പനങ്കിളി
പാണന്റെ വീണമീട്ടി പാടുന്ന പൊലിപ്പാട്ട്
പൊലി പൊലി പൊലി പൊലി

തമ്പ്രാന്റെ പാടത്തെ നെല്ലെല്ലാം പൊലിപൊലി
തമ്പ്രാന്റെ കോലോത്ത് നിറപറ പൊലിപൊലി
പൊലിപൊലി പൊലിപൊലി

കോതാരിപ്പാട്ടും‌പാടി കോമാളിപ്പാളകെട്ടി
ഗോക്കളും ഗോപാലരും കൂടിക്കളിച്ചീടുന്നു

ആരിയനാട്ടില്‍ പിറന്നോരമ്മാ
മരക്കലമേറീട്ടു വന്നോരമ്മാ
കോലോത്തെ തമ്പ്രാന്‍ കൊതിച്ചോരമ്മാ
ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത്
ഭാര്‍ഗവരാമന്‍ തീര്‍ത്ത തിരുമുറ്റത്ത്

āṭṭavuṁ pāṭṭumĕnnuṁ tirumuṭratt
bhārggava rāman dīrtta tirumuṭratt
āḍikkāṟāgāśattil tuḍigŏṭṭumboḽ
pāḍattu pāḍuṁ pĕṇṇ puttūraṁ pāṭṭ

vīranmar vannu piṟanna nāṭ
vāḽŏcca keṭṭu vaḽarnna nāṭ
aṅgakkaligŏṇḍa segonmārkk
taṅgattarivaḽa sārttuṁ nāṭ

oṇappūviḽikkŏppaṁ tuyilppāṭṭumāy
veḍanmār vīḍudoṟuṁ kayaṟiyāḍi

mūvaḍigŏṇḍu devan muppārumaḽannappoḽ
sevaḍi sūḍān daladāḻtti ninnadināle
pādāḽadeśaṁ pukku tāruṇyappĕrumāḽe
pārāgĕ tṛkkaṇbārkkuṁ pŏnnoṇanāḽ

pāḍatt kadirgŏtti pāṟunna panaṅgiḽi
pāṇanṟĕ vīṇamīṭṭi pāḍunna pŏlippāṭṭ
pŏli pŏli pŏli pŏli

tambrānṟĕ pāḍattĕ nĕllĕllāṁ pŏlibŏli
tambrānṟĕ kolott niṟabaṟa pŏlibŏli
pŏlibŏli pŏlibŏli

kodārippāṭṭuṁ‌pāḍi komāḽippāḽagĕṭṭi
gokkaḽuṁ gobālaruṁ kūḍikkaḽiccīḍunnu

āriyanāṭṭil piṟannorammā
marakkalameṟīṭṭu vannorammā
kolottĕ tambrān kŏdiccorammā
āṭṭavuṁ pāṭṭumĕnnuṁ tirumuṭratt
bhārgavarāman dīrtta tirumuṭratt