ആറ്റുംമണമ്മേലേ ഉണ്ണിയാര്‍ച്ച
ഊണും കഴിഞ്ഞങ്ങുറക്കമായി
ഉറക്കത്തില്‍ സ്വപ്നവും കണ്ടു പെണ്ണ്
അല്ലിമലര്‍ക്കാവില്‍ കൂത്തല്ലാണ്
അയ്യപ്പന്‍കാവില്‍ വിളക്കല്ലാണ്
അങ്ങനെ സ്വപ്നവും കണ്ടു പെണ്ണ്
പുലരുവാനേഴരരാവുള്ളപ്പോള്‍
ഞെട്ടിയുണരുന്നു ഉണ്ണിയാര്‍ച്ച
കാര്‍കൂന്തല്‍ നന്നായി കുടഞ്ഞു കെട്ടി
ആടകള്‍ നന്നായി കുടഞ്ഞെടുത്തു