Aatmaavin samgeedam nee

ആത്മാവിന്‍ സംഗീതം നീ
Year
Language

ആത്മാവിന്‍ സംഗീതം നീ എന്‍
ആനന്ദ സൌഭാഗ്യം നീ
പൊന്നിന്‍ നാളങ്ങള്‍ എന്നില്‍ പൊലിയുമ്പോള്‍
മൂടും ഇരുളലയില്‍ ഒളിവിതറി
ഉയിരിന്‍ ഉണര്‍വായ് വന്നു നീ

പൊയ്പ്പോയ വാസന്തം അണയുന്നു വീണ്ടും
എന്നുള്ളില്‍ നിറയും മൌനം മാറ്റി
മലര്‍വിരിയുകയായ് ഈ മരുഭൂമിയില്‍
നിന്‍ മന്ദഹാസത്തിന്‍ ലാവണ്യധാരയില്‍
മുങ്ങുന്നു ഞാനെന്നെന്നുമീ ചൈതന്യം നീ
പകര്‍ന്നു പകര്‍ന്നു പകര്‍ന്നു താ.......

സ്വപ്നത്തില്‍ മുകുളങ്ങള്‍ ഓലുന്നു വീണ്ടും
എന്നുള്ളിലുഷസ്സിന്‍ രാഗം ചാര്‍ത്തി
കതിരണിയുകയായെന്നാശാതടം
നിന്‍ കൊഞ്ചലാകുന്ന പീയൂഷവീചിയില്‍
മുങ്ങുന്നു ഞാന്‍ വേഗം ഇനി താലോലം നീ
വളര്‍ന്നു വളര്‍ന്നു വളര്‍ന്നു വാ....

ātmāvin saṁgīdaṁ nī ĕn
ānanda saൌbhāgyaṁ nī
pŏnnin nāḽaṅṅaḽ ĕnnil pŏliyumboḽ
mūḍuṁ iruḽalayil ŏḽividaṟi
uyirin uṇarvāy vannu nī

pŏyppoya vāsandaṁ aṇayunnu vīṇḍuṁ
ĕnnuḽḽil niṟayuṁ maൌnaṁ māṭri
malarviriyugayāy ī marubhūmiyil
nin mandahāsattin lāvaṇyadhārayil
muṅṅunnu ñānĕnnĕnnumī saidanyaṁ nī
pagarnnu pagarnnu pagarnnu tā.......

svapnattil muguḽaṅṅaḽ olunnu vīṇḍuṁ
ĕnnuḽḽiluṣassin rāgaṁ sārtti
kadiraṇiyugayāyĕnnāśādaḍaṁ
nin kŏñjalāgunna pīyūṣavīsiyil
muṅṅunnu ñān vegaṁ ini tālolaṁ nī
vaḽarnnu vaḽarnnu vaḽarnnu vā....