Aatmaavin pustaga taalil [M]

ആത്മാവിന്‍ പുസ്തക താളില്‍ [M]
Year
Language

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു

കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു ..(2)
അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു

നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനന കന്യകളെ അങ്ങകലെ നിങ്ങള്‍ കേട്ടുവോ
മാനസ തന്ത്രികളില്‍... വിതുമ്പുന്ന പല്ലവിയില്‍...
അലതല്ലും വിരഹ ഗാനം

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു

ātmāvin pustagattāḽil ŏru mayil pīli piḍaññu
vāliṭṭĕḻudunna rāvin vālkkaṇṇāḍi uḍaññu
vārmugiluṁ sandhyāṁbaravuṁ iruḽil poymaṟaññū
kaṇṇīr kaivaḻiyil ormmagaḽiḍaṟi vīṇu
ātmāvin pustagattāḽil ŏru mayil pīli piḍaññu

kathayaṟiyādinnu sūryan svarṇṇattāmarayĕ kaivĕḍiññu ..(2)
aṟiyādĕ ārumaṟiyādĕ siridūguṁ tāragaḽaṟiyādĕ
ambiḽiyaṟiyādĕ iḽaṁ tĕnnalaṟiyādĕ
yāminiyil devan mayaṅṅi
ātmāvin pustagattāḽil ŏru mayil pīli piḍaññu

nandanavaniyilĕ gāyagan saitra vīṇayĕ kāṭṭilĕṟiññu (2)
viḍabaṟayuṁ kānana kanyagaḽĕ aṅṅagalĕ niṅṅaḽ keṭṭuvo
mānasa tandrigaḽil... vidumbunna pallaviyil...
aladalluṁ viraha gānaṁ