Aasaanigunyajattil [sogam]

ആശാനികുഞ്ജത്തിൽ [ശോകം]
Year
Language

ആശാനികുഞ്ജത്തില്‍ ഞാനോമനിക്കുന്ന
രാഗാര്‍ദ്ര പല്ലവി ഒന്നുമാത്രം
എന്നെ സ്നേഹിക്കൂ എന്നെ മാത്രം
ഞാന്‍ നിന്നെ സ്നേഹിപ്പൂ നിന്നെ മാത്രം (ആശാനികുഞ്ജത്തില്‍ )

സൌഗന്ധികങ്ങള്‍ ജീവനിലരുളും
സൌരഭ്യ സല്‍ക്കാരം ആസ്വദിക്കാന്‍ (2)
വരുമോ നീയെന്റെ പ്രാണസഖി
വാര്‍മഴവില്ലിന്റെ പുഷ്പകത്തില്‍
അലിയൂ നീയെന്നില്‍ അലിയൂ
കടലില്‍ നദിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ )

കല്ലോലിനിയില്‍ കാറ്റു വന്നുണര്‍ത്തും
സല്ലീല മര്‍മ്മര ധോരണിയില്‍ (2)
അഴകേ നീ വന്നു താളമിട്ടു
അഴകേ നീ വന്നു താളമിട്ടു
നിന്‍ മാനസത്തിന്റെ സ്പന്ദനത്താല്‍
അലിയൂ നീയെന്നില്‍ അലിയൂ
മൃതിയില്‍ ജനിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ )

āśāniguñjattil ñānomanikkunna
rāgārdra pallavi ŏnnumātraṁ
ĕnnĕ snehikkū ĕnnĕ mātraṁ
ñān ninnĕ snehippū ninnĕ mātraṁ (āśāniguñjattil )

saൌgandhigaṅṅaḽ jīvanilaruḽuṁ
saൌrabhya salkkāraṁ āsvadikkān (2)
varumo nīyĕnṟĕ prāṇasakhi
vārmaḻavillinṟĕ puṣpagattil
aliyū nīyĕnnil aliyū
kaḍalil nadiyĕnna polĕ (āśāniguñjattil )

kalloliniyil kāṭru vannuṇarttuṁ
sallīla marmmara dhoraṇiyil (2)
aḻage nī vannu tāḽamiṭṭu
aḻage nī vannu tāḽamiṭṭu
nin mānasattinṟĕ spandanattāl
aliyū nīyĕnnil aliyū
mṛtiyil janiyĕnna polĕ (āśāniguñjattil )