Aasaanabhassil

ആശാനഭസ്സില്‍
Year
Language

ആശാനഭസ്സില്‍ തെളിഞ്ഞുനില്‍ക്കും
താരാകുമാരീ ആരോ ..
ഏകാന്തചിന്തയില്‍ ചന്ദനം ചാര്‍ത്തുവതാരോ
കിനാവുകള്‍ നേരോ (ആശാനഭസ്സില്‍)

ആരുമറിയാതെ ഞാനുമറിയാതെ
ആരോവന്നെന്നുള്ളില്‍ കൂടുകൂട്ടി- കൂടുകൂട്ടി
ആരാണാ പൈങ്കിളി ആരാമപ്പൈങ്കിളി
ആശാ- ആശാവിപഞ്ജിതന്‍ കമ്പി മീട്ടി- കമ്പി മീട്ടി

എങ്ങാണ്ടുനിന്നൊരു തുമ്പി വന്നൂ - കാട്ടി-
ലെന്നെ തിരഞ്ഞൊരു തുമ്പി വന്നൂ
എല്ലാ സുമങ്ങുമൊന്നിച്ചു പൂക്കുമീ
വല്ലരി കണ്ടു പകച്ചു നിന്നൂ (ആരുമറിയാതെ)

കരളിന്റെ ഭാഷയില്‍ ഒരു നല്ല പാട്ടവന്‍
ഒരുവരും കേള്‍ക്കാതെ പാടിത്തന്നൂ
കാതു കുളിര്‍ക്കുമാ സംഗീതം കേള്‍ക്കുവാന്‍
കാനനദേവത കാത്തു നിന്നൂ (ആരുമറിയാതെ)

āśānabhassil tĕḽiññunilkkuṁ
tārāgumārī āro ..
egāndasindayil sandanaṁ sārttuvadāro
kināvugaḽ nero (āśānabhassil)

ārumaṟiyādĕ ñānumaṟiyādĕ
ārovannĕnnuḽḽil kūḍugūṭṭi- kūḍugūṭṭi
ārāṇā paiṅgiḽi ārāmappaiṅgiḽi
āśā- āśāvibañjidan kambi mīṭṭi- kambi mīṭṭi

ĕṅṅāṇḍuninnŏru tumbi vannū - kāṭṭi-
lĕnnĕ tiraññŏru tumbi vannū
ĕllā sumaṅṅumŏnniccu pūkkumī
vallari kaṇḍu pagaccu ninnū (ārumaṟiyādĕ)

karaḽinṟĕ bhāṣayil ŏru nalla pāṭṭavan
ŏruvaruṁ keḽkkādĕ pāḍittannū
kādu kuḽirkkumā saṁgīdaṁ keḽkkuvān
kānanadevada kāttu ninnū (ārumaṟiyādĕ)