Aasaadham

ആഷാഢം
Work
Year
Language

ആഷാഢം പാടുമ്പോളാത്മാവിന്‍ -
രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍...
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമം

(ആഷാഢം)

ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ഇനിമുതലീ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മദനസായക മധുരകദനം

സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാ‍പ നീനി

(ആഷാഢം)

നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സില്‍ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകള്‍ നിന്നെയുഴിയും
മൗനവീചികള്‍ വന്നു പൊതിയും

സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാ‍പ നീനി

(ആഷാഢം)

āṣāḍhaṁ pāḍumboḽātmāvin -
rāgaṅṅaḽ ānandanṛttamāḍumboḽ...
vĕḽḽāraṁmuttuṁ kŏṇḍāgāśaṁ premattin
kaikkumbiḽ nīṭṭumboḽ manassiluṁ mṛdaṁgamaṁ

(āṣāḍhaṁ)

ī pulnāmbil maḻayuḍĕ tensandeśaṁ
inimudalī pulnāmbil maḻayuḍĕ tensandeśaṁ
śrudilaya hṛdayamukharida jaladaraṁgaṁ
amṛtadaraḽida navavigāraṁ
kusumabhaṁgigaḽuyirilaliyuṁ
madanasāyaga madhuragadanaṁ

sāsasa gāgaga sāsasa pābaba
sāsa gāga māma pāba nīni

(āṣāḍhaṁ)

nī mīṭṭādĕ uṇaruṁ vīṇānādaṁ
manassil nī mīṭṭādĕ uṇaruṁ vīṇānādaṁ
ubavana dalagudūhala svarabarāgaṁ
naṟuma vidaṟuṁ nimiṣaśalabhaṁ
miḻiviḽakkugaḽ ninnĕyuḻiyuṁ
maunavīsigaḽ vannu pŏdiyuṁ

sāsasa gāgaga sāsasa pābaba
sāsa gāga māma pāba nīni

(āṣāḍhaṁ)