Aasaa marattinre

ആശാ മരത്തിന്റെ
Year
Language

ആശാമരത്തിന്‍റെ അതിരംതലയ്ക്കെ
ആയിരം പൂക്കില പൊട്ടിവിരിഞ്ഞേ
കുണുക്കിട്ട കോഴി കുറുഞ്ചാത്തന്‍‌കോഴിക്ക്
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ
(ആശാമരത്തിന്‍റെ)

ചക്കരമാവു കടിഞ്ഞൂലു പൂത്തേ
പൂവെല്ലാമുണ്ണിതിരിഞ്ഞേ മൂത്തു പഴുത്തേ
ഏനതു കണ്ടു കൊതിച്ചേ...
കൊതിയന്‍ ചെറുക്കനല്ലേ എന്‍റെ കുഞ്ചിച്ചെറുക്കനല്ലേ
തമ്പ്രാന്‍റെ പാടത്ത് കൊയ്ത്തു തൊടങ്ങ്യാല്
കൈതമറപറ്റി പാത്തും പതുങ്ങീം
മാളോര് കാണാണ്ട് നീയിങ്ങ് പോരീന്നോ

ആശാമരത്തിന്‍റെ അതിരംതലയ്ക്കെ
ആയിരം പൂക്കില പൊട്ടിവിരിഞ്ഞേ
ആലിപ്പഴത്തിന്റെ കുളിരുള്ള പൂക്കില-
യ്ക്കുള്ളാലെയുള്ളിലൊരിക്കിളിവന്നേ
കുണുക്കിട്ട കോഴി കുറുഞ്ചാത്തന്‍‌കോഴിക്ക്
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ

കരിവീട്ടിക്കൈയ്യിനു താങ്ങിണിലെന്തേ
പയ്യാരം പാടിത്തുളുമ്പണ തേനുംകുടം
കളി ചിരി ചെല്ലക്കുടം
കോരീട്ടും കോരീട്ടും എന്‍റെ നാഴി നെറയണില്ലേ
കണ്ടാലും കൊണ്ടാലും പൂതി കൊറയണില്ലേ
മേനിത്തരിപ്പില് കോരിത്തരിക്കണ്
ചുറ്റിപ്പിണയണ് കന്നിനാഗം

ആശാമരത്തിന്‍റെ അതിരംതലയ്ക്കെ
ആയിരം പൂക്കില പൊട്ടിവിരിഞ്ഞേ
ആലിപ്പഴത്തിന്റെ കുളിരുള്ള പൂക്കില-
ക്കുള്ളാലെയുള്ളിലൊരിക്കിളിവന്നേ
കുണുക്കിട്ട കോഴി കുറുഞ്ചാത്തന്‍‌കോഴിക്ക്
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ

āśāmarattinṟĕ adiraṁtalaykkĕ
āyiraṁ pūkkila pŏṭṭiviriññe
kuṇukkiṭṭa koḻi kuṟuñjāttan‌koḻikk
aḍivayaṭrīnn ŏru pūdiyŏṟaññe
(āśāmarattinṟĕ)

sakkaramāvu kaḍiññūlu pūtte
pūvĕllāmuṇṇidiriññe mūttu paḻutte
enadu kaṇḍu kŏdicce...
kŏdiyan sĕṟukkanalle ĕnṟĕ kuñjiccĕṟukkanalle
tambrānṟĕ pāḍatt kŏyttu tŏḍaṅṅyāl
kaidamaṟabaṭri pāttuṁ paduṅṅīṁ
māḽor kāṇāṇḍ nīyiṅṅ porīnno

āśāmarattinṟĕ adiraṁtalaykkĕ
āyiraṁ pūkkila pŏṭṭiviriññe
ālippaḻattinṟĕ kuḽiruḽḽa pūkkila-
ykkuḽḽālĕyuḽḽilŏrikkiḽivanne
kuṇukkiṭṭa koḻi kuṟuñjāttan‌koḻikk
aḍivayaṭrīnn ŏru pūdiyŏṟaññe

karivīṭṭikkaiyyinu tāṅṅiṇilĕnde
payyāraṁ pāḍittuḽumbaṇa tenuṁkuḍaṁ
kaḽi siri sĕllakkuḍaṁ
korīṭṭuṁ korīṭṭuṁ ĕnṟĕ nāḻi nĕṟayaṇille
kaṇḍāluṁ kŏṇḍāluṁ pūdi kŏṟayaṇille
menittarippil korittarikkaṇ
suṭrippiṇayaṇ kannināgaṁ

āśāmarattinṟĕ adiraṁtalaykkĕ
āyiraṁ pūkkila pŏṭṭiviriññe
ālippaḻattinṟĕ kuḽiruḽḽa pūkkila-
kkuḽḽālĕyuḽḽilŏrikkiḽivanne
kuṇukkiṭṭa koḻi kuṟuñjāttan‌koḻikk
aḍivayaṭrīnn ŏru pūdiyŏṟaññe