Aasa tan poonden

ആശ തന്‍ പൂന്തേന്‍
Year
Language

ആശ തന്‍ പൂന്തേന്‍ അറിയാതെ മോന്തി ഞാന്‍
ആനന്ദലഹരിയില്‍ അറിയാതെ നീന്തി ഞാന്‍
കാലിടറി കാലിടറി വീഴുമോ?
ഞാന്‍ കാലിടറി ഇടറി വീഴുമോ ഞാന്‍? (ആശ തന്‍ പൂന്തേന്‍..)

മനോരാജ്യപ്പൂങ്കാവില്‍ മലരായി പൊന്തി ഞാന്‍ മലരായി പൊന്തി ഞാന്‍
കൈക്കൊള്ളാന്‍ ആളില്ല പൂ നുള്ളാന്‍ ആളില്ല
പൂവു നുള്ളാന്‍ ഓടിവരൂ പൂജാരി
ഒരു പുതിയ ലോകം കാട്ടിത്തരൂ പൂക്കാരി (ആശ തന്‍ പൂന്തേന്‍..)

പൂങ്കാറ്റിന്‍ ഊഞ്ഞാലില്‍ മെല്ലെ മെല്ലെ ആടി ഞാന്‍ (2)
വണ്ടുകളെ കണ്ടു ഞാന്‍ വ്യാമോഹം കൊണ്ടു ഞാന്‍ (2)
സങ്കല്പവീണയില്‍ സംഗീതം മീട്ടി ഞാന്‍
മതി മതിയിനി മനക്കോട്ടകള്‍ മലരേ നീ മറന്നാലും (ആശ തന്‍ പൂന്തേന്‍..)

āśa tan pūnden aṟiyādĕ mondi ñān
ānandalahariyil aṟiyādĕ nīndi ñān
kāliḍaṟi kāliḍaṟi vīḻumo?
ñān kāliḍaṟi iḍaṟi vīḻumo ñān? (āśa tan pūnden..)

manorājyappūṅgāvil malarāyi pŏndi ñān malarāyi pŏndi ñān
kaikkŏḽḽān āḽilla pū nuḽḽān āḽilla
pūvu nuḽḽān oḍivarū pūjāri
ŏru pudiya logaṁ kāṭṭittarū pūkkāri (āśa tan pūnden..)

pūṅgāṭrin ūññālil mĕllĕ mĕllĕ āḍi ñān (2)
vaṇḍugaḽĕ kaṇḍu ñān vyāmohaṁ kŏṇḍu ñān (2)
saṅgalbavīṇayil saṁgīdaṁ mīṭṭi ñān
madi madiyini manakkoṭṭagaḽ malare nī maṟannāluṁ (āśa tan pūnden..)