ആരുടെ മനസ്സിലെ ഗാനമായീ ഞാന്‍
ഏതൊരു ഹൃദയത്തിന്‍ ധ്യാനമായീ - ധ്യാനമായീ
(ആരുടെ )
ഏതൊരു പൊയ്കയിലെ തെളിനീരിന്നലകളില്‍
നെയ്തലാമ്പലായ് ഞാന്‍ വിരിഞ്ഞുപോയീ (ഏതൊരു)
ഏതു നീലവാനിലെ ഇന്ദ്രനീലക്കാട്ടിലെ
പീലി നിവര്‍ത്തിനില്‍ക്കും മയൂരമായി - മയൂരമായി
(ആരുടെ )
ഏതാത്മപുഷ്പത്തിന്റെ രാഗപരാഗമായി
മദകരമധുമയഗന്ധമായി (ഏതാത്മപുഷ്പത്തിന്റെ)
ചന്ദനക്കാട്ടിലെയേതല്ലിമലര്‍ക്കാവില്‍
ഏതു ചെറുകൂട്ടിലെ കിളിയായി - കിളിയായി
(ആരുടെ )