ആരു വാങ്ങും ഈ മനോജ്ഞ നാരിമാര്‍മണിയെ
എന്‍ നാഥയാമിവളേ
(ആരു )
സൂര്യവംശം മാറിലാര്‍ന്ന സുകൃതമണിമാല്യം
നേരിനായു് ഞാന്‍ നേടിയോരു നെടിയ മാംഗല്യം
ദൈവയോഗാല്‍ മന്നിടത്തില്‍ ദേഹമാര്‍ന്ന മോഹനാംഗി
മംഗലങ്ങള്‍ നല്‍കുമല്ലോ മന്ദിരമെല്ലാം വാങ്ങും
നാരിമാര്‍മണി തന്‍ പതിയെപ്പിന്‍തുടര്‍ന്നു
സകല സുഖവും വിട്ടകന്നു
സത്യമേ തന്‍ ദൈവമെന്നു നിത്യവും നേര്‍ന്നാള്‍
(ആരു )