Aaromale

ആരോമലേ
Year
Language

ആരോമാലാളെ ലാവണ്യ ധാരേ
നീയെന്റെ പ്രാണന്റെ ഭാഗമാകവേ
താരുണ്യ വീണേ നീ ദേവ കന്യേ
എന്നുള്ളിന്‍ രാഗങ്ങളേറ്റുവാങ്ങവേ

വിണ്‍ കുങ്കുമം തൂകും നിന്‍ പൂങ്കവിള്‍
എന്‍ ചുംബനം ചൂടൂം ഈ വേളയില്‍ (വിണ്‍ കുങ്കുമം..)
ശാലീനതേ നീ കൊള്ളുമീ ഏകാന്ത മൗനം
ഒരു സമ്മതം നിന്‍ സ്പന്ദനം അരുളുന്ന നേരം (ശാലീനതേ..)
എന്‍ കണ്ണില്‍ കാവ്യമാകും രൂപമേ
നിനക്കെന്‍ ജന്മ (ആരൊമാളാളേ..)

നീലാര്‍നവം പൊലേ നിന്‍ കണ്ണുകള്‍
പ്രേമഞ്ജനം ചാര്‍ത്തും ഈ സന്ധ്യയില്‍ (നീലാര്‍നവം..)
എന്‍ സ്വപ്നമേ സൗവര്‍ണ്ണമേ എന്തിന്നു നാണം
തൂമഞ്ഞു പോല്‍ മാംസങ്ങളില്‍ അലിയുന്ന നേരം
പൊന്‍ വീചി കൊണ്ടു മൂടും ശില്‍പമേ
നിനക്കെന്‍ ജന്മം (ആരൊമലാളേ...)

Aaromalaley laavanya dhaare

āromālāḽĕ lāvaṇya dhāre
nīyĕnṟĕ prāṇanṟĕ bhāgamāgave
tāruṇya vīṇe nī deva kanye
ĕnnuḽḽin rāgaṅṅaḽeṭruvāṅṅave

viṇ kuṅgumaṁ tūguṁ nin pūṅgaviḽ
ĕn suṁbanaṁ sūḍūṁ ī veḽayil (viṇ kuṅgumaṁ..)
śālīnade nī kŏḽḽumī egānda maunaṁ
ŏru sammadaṁ nin spandanaṁ aruḽunna neraṁ (śālīnade..)
ĕn kaṇṇil kāvyamāguṁ rūbame
ninakkĕn janma (ārŏmāḽāḽe..)

nīlārnavaṁ pŏle nin kaṇṇugaḽ
premañjanaṁ sārttuṁ ī sandhyayil (nīlārnavaṁ..)
ĕn svapname sauvarṇṇame ĕndinnu nāṇaṁ
tūmaññu pol māṁsaṅṅaḽil aliyunna neraṁ
pŏn vīsi kŏṇḍu mūḍuṁ śilbame
ninakkĕn janmaṁ (ārŏmalāḽe...)

Aaromalaley laavanya dhaare