Aaromale

ആരോമലേ
Year
Language

ആരോമലേ തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ?
മായുന്നിതാ സഖീ നിശാഗീതം
മറക്കാമിനി തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ?

അനാദിയാം വിഷാദമേ വരം തരൂ
പ്രസാദമായ് തെളിഞ്ഞിടും മുഖം തരൂ
ഈ വീഥിയില്‍ എന്നെ നീ കാണുമോ ... ഓ..
മറക്കാമിനി തേങ്ങുന്ന വെണ്ണിലാവേ
അലയുവതെവിടെ മായുന്നിതാ സഖീ

നിശീഥിനീ കനിഞ്ഞുനീ ഇടം തരൂ
പ്രഭാതമായ് പുലര്‍ന്നിടും സുഖം തരൂ
ഈ നോവിലെന്‍ കണ്ണുനീര്‍ മൂടുമോ... ഓ
ആരോമലേ...

āromale teṅṅunna vĕṇṇilāve alayuvadĕviḍĕ?
māyunnidā sakhī niśāgīdaṁ
maṟakkāmini teṅṅunna vĕṇṇilāve alayuvadĕviḍĕ?

anādiyāṁ viṣādame varaṁ tarū
prasādamāy tĕḽiññiḍuṁ mukhaṁ tarū
ī vīthiyil ĕnnĕ nī kāṇumo ... o..
maṟakkāmini teṅṅunna vĕṇṇilāve
alayuvadĕviḍĕ māyunnidā sakhī

niśīthinī kaniññunī iḍaṁ tarū
prabhādamāy pularnniḍuṁ sukhaṁ tarū
ī novilĕn kaṇṇunīr mūḍumo... o
āromale...