Aaromalaale

ആരോമലാളേ
Year
Language

ആരോമലാളെ കരയല്ലേ
ആശ്രയമായ് ഭഗവാനില്ലേ (ആരോമലാളെ...)

പൊട്ടിപ്പോയാൽ പോകട്ടെ
നീ പോറ്റി വളർത്തിയ പൊൻ പാവാ
വിധിയുടെ ചരടുകൾ വിട്ടാൽ മർത്ത്യൻ
വീണുടയുന്ന കളിപ്പാവ (ആരോമലാളെ...)

കണ്മണി നിന്നെ കാണാനൊരു നാൾ
അമ്മാവൻ വന്നെത്തുമ്പോൾ
കുഞ്ഞിക്കൈയ്യിൽ നൽകും പട്ടിൻ
കുപ്പായമിട്ടൊരു പൊൻ പാവ (ആരോമലാളെ...)

കാണുന്നവരെ കാണാതാക്കും
കാൽ ഞൊടിയാലെ ജഗദീശൻ
മൺകുടിൽ നാളെ മാളികയാക്കും
മായാ‍മയനാം സർവേശൻ (ആരോമലാളെ...)

āromalāḽĕ karayalle
āśrayamāy bhagavānille (āromalāḽĕ...)

pŏṭṭippoyāl pogaṭṭĕ
nī poṭri vaḽarttiya pŏn pāvā
vidhiyuḍĕ saraḍugaḽ viṭṭāl marttyan
vīṇuḍayunna kaḽippāva (āromalāḽĕ...)

kaṇmaṇi ninnĕ kāṇānŏru nāḽ
ammāvan vannĕttumboḽ
kuññikkaiyyil nalguṁ paṭṭin
kuppāyamiṭṭŏru pŏn pāva (āromalāḽĕ...)

kāṇunnavarĕ kāṇādākkuṁ
kāl ñŏḍiyālĕ jagadīśan
maṇguḍil nāḽĕ māḽigayākkuṁ
māyāmayanāṁ sarveśan (āromalāḽĕ...)