Aaromal saaramgame

ആരോമൽ സാരംഗമേ
Year
Language

ആരോമൽ സാരംഗമേ നീ തേടും
ആരാമ മന്ദാരം ഞാൻ
ഇങ്ങനെ നീ കേൾക്കും ഹൃദയ സംഗീതം
നിനക്കായ് മാത്രം
പ്രേമസംഗീതം
(ആരോമൽ...)

സുരഭിലമാകും ഹരിത തടങ്ങൾ പുൽകി വരും നീ (2)
നിരുപമ ശ്രീമയ പൂർണ്ണിമയായി
വെറുമൊരു മോഹന ഭാവനയായി
അകതലം മൃദുവായി തഴുകുനുനു
അവിതരം ഞാൻ പുളകം അണിയുന്നു
(ആരോമൽ...)

സുഖകരമാകും പല നിറജാലം പകർന്നു തരും നീ (2)
കള കള കാഞ്ചന നൂപുരം ചാർത്തും
കനവിലൊരായിരം പീലികൾ പാകും
അതിൽ നീ ഞാൻ സുകൃതം അരുളുന്നു
അതിരണിയായ് അനിശം തുടരുന്നു
(ആരോമൽ...)

āromal sāraṁgame nī teḍuṁ
ārāma mandāraṁ ñān
iṅṅanĕ nī keḽkkuṁ hṛdaya saṁgīdaṁ
ninakkāy mātraṁ
premasaṁgīdaṁ
(āromal...)

surabhilamāguṁ harida taḍaṅṅaḽ pulgi varuṁ nī (2)
nirubama śrīmaya pūrṇṇimayāyi
vĕṟumŏru mohana bhāvanayāyi
agadalaṁ mṛduvāyi taḻugununu
avidaraṁ ñān puḽagaṁ aṇiyunnu
(āromal...)

sukhagaramāguṁ pala niṟajālaṁ pagarnnu taruṁ nī (2)
kaḽa kaḽa kāñjana nūburaṁ sārttuṁ
kanavilŏrāyiraṁ pīligaḽ pāguṁ
adil nī ñān sukṛtaṁ aruḽunnu
adiraṇiyāy aniśaṁ tuḍarunnu
(āromal...)