ആരോടും പറയരുതേ കാറ്റേ
മുല്ല പൂവള്ളിക്കുടിലിന്റെ പൂമ്പട്ടു മറ നീക്കി
ആ രാവില്‍ നീ കണ്ട രഹസ്യം (ആരോടും പറയരുതേ)
ആരോടും പറയരുതേ കാറ്റേ
അത് ആരാരും അറിയരുതേ കാറ്റേ
ആതിര കുളിര്‍ നിലാവില്‍ ആലോലം മുങ്ങിയെത്തും
ആ...ആ... ആതിര കുളിര്‍ നിലാവില്‍ ആലോലം മുങ്ങിയെത്തും
തളിരില കവിളത്ത് നുള്ളി മലരോട് സല്ലപിക്കും
കുസൃതിക്കാറ്റേ (ആരോടും പറയരുതേ)
മുളംകാട്ടില്‍ മുരളിയൂതി പനംകാട്ടില്‍ തുടികൊട്ടി
തടിനികളില്‍ വീണ മീട്ടി ആടിയും പാടിയും
ഉടലാകെ ഉടലാകെ പൂവിടര്‍ത്തും പുലരിക്കാറ്റേ
(ആരോടും പറയരുതേ)