Aarodum onnum mindaade

ആരോടും ഒന്നും മിണ്ടാതെ
Year
Language

ആരോടും ഒന്നും മിണ്ടാതേ
വാതിൽക്കൽ നില്‍പ്പൂ വാസന്തം
നറുതേൻ നിലാവിൻ തെല്ലല്ലേ
മഴനൂലിൽ മിന്നും മുത്തല്ലേ
പരിഭവമെന്തേ നിൻ മിഴിയിൽ മണിത്തിങ്കളേ
ചിരിമണിയൊന്നും വിരിയല്ലേ കവിൾമുല്ലയിൽ
എന്നും ഞാൻ നിന്നെ സ്വപ്നം കാണും നേരമായ്
മെല്ലെ മെല്ലെ ഈ രാവിൻ ചെറു ചില്ലുജാലകം ചാരാം
ചെറുപുഴയുടെയലകളിലെങ്ങോ ഒരു ചിൽ ചിൽ മർമ്മരം

ആരാരും കേൾക്കാതിന്നും എന്നുള്ളിൽ മോഹത്തിൻ
വിഷുപ്പക്ഷി മൂളിപ്പാടുന്നു..
കൺപീലിത്തുമ്പിൽ നിന്നും തൂവെള്ളിനാളങ്ങൾ
മഷിച്ചാന്തു മെല്ലെ ചാർത്തുന്നു
നീയാകും പൂവിന്റെ ഇതൾക്കുമ്പിളിൽ
മാറ്റോലും മഞ്ഞിന്റെ കുളിർത്തുള്ളിയായ്
നിറമേഴും ചാർത്തും നിന്‍ കസവാടയണിഞ്ഞാട്ടേ
താലോലം കിലുങ്ങട്ടെ തങ്കത്തരിവളകൾ

മാനത്തെ മച്ചിന്മേലേ കൺചിമ്മും നക്ഷത്രം
വിളിക്കുന്നു നിന്നെത്താരാട്ടാൻ
സിന്ദൂരക്കുന്നിൻ മേലേ പൂങ്കാറ്റായ് പെയ്യുന്നു
തണുപ്പിന്റെ തങ്കക്കസ്തൂരി
പൊൻതൂവൽച്ചേലോടെ പറന്നേറുമോ
കണ്ടാലും മിണ്ടാത്ത മണിത്തുമ്പികൾ
മണിമുറ്റമൊരുങ്ങുന്നു മണിമഞ്ചലൊരുങ്ങുന്നു
ചേക്കേറാൻ തിടുക്കമോ തങ്കപൂങ്കിളിയേ

āroḍuṁ ŏnnuṁ miṇḍāde
vādilkkal nilppū vāsandaṁ
naṟuden nilāvin dĕllalle
maḻanūlil minnuṁ muttalle
paribhavamĕnde nin miḻiyil maṇittiṅgaḽe
sirimaṇiyŏnnuṁ viriyalle kaviḽmullayil
ĕnnuṁ ñān ninnĕ svapnaṁ kāṇuṁ neramāy
mĕllĕ mĕllĕ ī rāvin sĕṟu sillujālagaṁ sārāṁ
sĕṟubuḻayuḍĕyalagaḽilĕṅṅo ŏru sil sil marmmaraṁ

ārāruṁ keḽkkādinnuṁ ĕnnuḽḽil mohattin
viṣuppakṣi mūḽippāḍunnu..
kaṇbīlittumbil ninnuṁ tūvĕḽḽināḽaṅṅaḽ
maṣiccāndu mĕllĕ sārttunnu
nīyāguṁ pūvinṟĕ idaḽkkumbiḽil
māṭroluṁ maññinṟĕ kuḽirttuḽḽiyāy
niṟameḻuṁ sārttuṁ nin kasavāḍayaṇiññāṭṭe
tālolaṁ kiluṅṅaṭṭĕ taṅgattarivaḽagaḽ

mānattĕ maccinmele kaṇsimmuṁ nakṣatraṁ
viḽikkunnu ninnĕttārāṭṭān
sindūrakkunnin mele pūṅgāṭrāy pĕyyunnu
taṇuppinṟĕ taṅgakkastūri
pŏndūvalsceloḍĕ paṟanneṟumo
kaṇḍāluṁ miṇḍātta maṇittumbigaḽ
maṇimuṭramŏruṅṅunnu maṇimañjalŏruṅṅunnu
sekkeṟān diḍukkamo taṅgabūṅgiḽiye