Aarodum mindaade

ആരോടും മിണ്ടാതെ
Year
Language

ആരോടും മിണ്ടാത്ത ഭാവം പക്ഷേ
ആളോ വെറുമൊരു പാ‍വം 
എന്തുപറഞ്ഞാലും മൌനം ആര്‍ക്കും
എന്തിനെന്നറിയാത്ത നാണം

കണ്ണാടിക്കടപ്പുറത്ത് കര്‍ക്കിടകക്കടപ്പുറത്ത്
കാലും മുഖവും കഴുകിവരും കാര്‍മുകിലേ
പത്മനാഭപുരത്തിലെ ഉത്രാടത്തമ്പുരാന്
പണ്ടേ പതിവാണേ പരവേശം

ഒറ്റക്കുടക്കീഴില്‍ നിന്നു മുത്തുക്കുടക്കീഴില്‍നിന്നു
കാണാനഴകുള്ള കലമാന്‍ കുട്ടിയെ
കൊല്ലാന്‍ പിടിച്ചാലും വളര്‍ത്താന്‍ പിടിച്ചാലും
കുണുങ്ങിക്കൊണ്ടോട്ടം
കരയിലെ മീന്‍ പോലെ ചാഞ്ചാട്ടം

āroḍuṁ miṇḍātta bhāvaṁ pakṣe
āḽo vĕṟumŏru pāvaṁ 
ĕndubaṟaññāluṁ maൌnaṁ ārkkuṁ
ĕndinĕnnaṟiyātta nāṇaṁ

kaṇṇāḍikkaḍappuṟatt karkkiḍagakkaḍappuṟatt
kāluṁ mukhavuṁ kaḻugivaruṁ kārmugile
patmanābhaburattilĕ utrāḍattamburān
paṇḍe padivāṇe paraveśaṁ

ŏṭrakkuḍakkīḻil ninnu muttukkuḍakkīḻilninnu
kāṇānaḻaguḽḽa kalamān kuṭṭiyĕ
kŏllān piḍiccāluṁ vaḽarttān piḍiccāluṁ
kuṇuṅṅikkŏṇḍoṭṭaṁ
karayilĕ mīn polĕ sāñjāṭṭaṁ