ആരിരോ...ആരിരോ...ആരിരാരോ...(4)
തോവാളപ്പൊന്‍പൂവോ തിങ്കള്‍ച്ചന്തത്തേനോ
കണ്ണുറങ്കായോ...ആരീരോ...
കോവില്‍വട്ടം പൂരാ കോലം പോട്ടു നേരാ
കുഞ്ഞുറങ്കായോ...ആരീരോ..
തങ്കച്ചേലോ സംഘച്ചീലോ പൂവാം കുറുന്തിലത്താളോ
അഴകാന മുത്തമിഴോ..മലയാള മാങ്കുയിലോ..
തോവാളപ്പൊന്‍പൂവോ തിങ്കള്‍ച്ചന്തത്തേനോ
കണ്ണുറങ്കായോ...ആരീരോ...
അപ്പാവിന്‍ പുള്ളയോ അമ്മപെറ്റ ശെല്‍വമോ
തപ്പോ തപ്പോ തട്ടി പിച്ചവെയ്ക്കും രാശനോ...(അപ്പാവിന്‍ ..)
പാങ്കുനിപ്പാലോ സാമന്തിപ്പൂവോ ആവണി പൌര്‍ണ്ണമിയോ
അഴകിയ മണ്ഡപം തടവില്‍
വന്ത അഗസ്ത്തിയ പൊരുളമുദോ...അതിസയ കനിരസമോ...
(തോവാളപ്പൊന്‍പൂവോ...)
കണ്ണുറങ്കും തിണ്ണയിലു് കാഴ്ചസേയ്ക്കും തൊട്ടിലിലു്
കയ്യുറിഞ്ചേ കാലുറിഞ്ചേ ഏമനമേ..ആരിരാരോ
മാഹാണി മണ്ണിനോ...മംഗലത്തു പൊണ്ണിനോ
വേളാന്റെ ചുള്ളയില്‍ വേവു കൊണ്ട കിണ്ണമേ(..മാഹാണി മണ്ണിനോ..)
അപ്പന്റെ തോളില്‍ അമ്പാരിയേറ്റി യാനപ്പഹൽ ചമയാം
തിരുവലും കളിമണ്ണും കൊടവും
വച്ചു തിരുവിഴ വിളയാടാം...കുലപതിയരുളകമേ...
(തോവാളപ്പൊന്‍പൂവോ ...)