ആരിരാരോ കണ്ണിന്‍മണിയേ ആരിരാരോ ആരിരാരോ
പൊന്‍കനിയേ കൊഞ്ചുംകിളിയേ പുഞ്ചിരിയഞ്ചും തളിരേ
പഞ്ചാര ഉമ്മതരുമോ നീ വരുമോ
പറയൂ അമ്മമ്മ അച്ചച്ച എന്നെന്‍ കരളേ
തരുമേ അമ്മിഞ്ഞ എന്നാല്‍ ഞാന്‍ പൊന്നിന്‍കതിരെ
പനിനീര്‍മുത്തണിയും നിന്‍പവിഴ ചെഞ്ചൊടിയില്‍
പുരളും പുഞ്ചിരി ചാലേ ഇനി പുലരുമീ ഉലകം
വളരും അമ്മിണിക്കുട്ടപ്പന്‍ നീ മന്നിന്‍മണിയായ്
വരുമേ മാണിക്യമണിയേ