Aare kaanaan alayunnu

ആരെ കാണാന്‍ അലയുന്നു
Year
Language

ആരെ കാണാന്‍ അലയുന്നു കണ്ണുകള്‍
ആരെ തേടി വിതുമ്പുന്നു ചുണ്ടുകള്‍ !
അമ്മേ അമ്മേ അമ്മേ
അമ്മേ അമ്മേ
അമ്മേ അമ്മേ വരൂ വരൂ
അമ്മിഞ്ഞപ്പാല്‍ തരൂ തരൂ

ദാഹം കൊള്ളും പ്രപഞ്ചമാം പൈതലിന്‍
മോഹം വിളിക്കുന്നു
അമ്മേ അമ്മേ

താമരത്തൊട്ടിലും താരാട്ടുമില്ലാതെ
ജീവിതം പൂക്കുത്തുകില്ലാ
അമ്മേ.......

ജന്മാന്തരങ്ങള്‍ വിളയും ഖനികളേ
കര്‍മയോഗത്തിന്‍ തപോനികുഞ്ജങ്ങളേ
തമ്മില്‍ ഇണക്കും ഗംഗാപ്രവാഹമാണമ്മ
മധുരമന്ത്രമാണമ്മ
അമ്മേ.........

ārĕ kāṇān alayunnu kaṇṇugaḽ
ārĕ teḍi vidumbunnu suṇḍugaḽ !
amme amme amme
amme amme
amme amme varū varū
ammiññappāl tarū tarū

dāhaṁ kŏḽḽuṁ prabañjamāṁ paidalin
mohaṁ viḽikkunnu
amme amme

tāmarattŏṭṭiluṁ tārāṭṭumillādĕ
jīvidaṁ pūkkuttugillā
amme.......

janmāndaraṅṅaḽ viḽayuṁ khanigaḽe
karmayogattin daboniguñjaṅṅaḽe
tammil iṇakkuṁ gaṁgāpravāhamāṇamma
madhuramandramāṇamma
amme.........