ആർദ്രമായ് ചന്ദ്രകളഭം പെയ്ത യാമിനി
മഞ്ഞിളംതൂവൽ കുടഞ്ഞു
കുഞ്ഞിളംകിളികൾ മൊഴിഞ്ഞു
ഇതിലെ വരുമോ സ്നേഹമന്ദാകിനീ
(ആർദ്രമായ്...)
മെല്ലെ ഒഴുകി തെന്നൽ
ഇതളൂർന്നുപോയ് സ്വരങ്ങൾ
തരളമായീ ഹൃദയം..
മെല്ലെ ഒഴുകി തെന്നൽ
ഇതളൂർന്നുപോയ് സ്വരങ്ങൾ
കളമുരളീഗാനം മധുരിതമായ്
ഇനിയെന്തിനന്യയായ് നില്പൂ ദേവഗായികേ
(ആർദ്രമായ്...)
പെയ്തലിഞ്ഞു മൗനം മോഹാംബരം തെളിഞ്ഞു
തഴുകിമാഞ്ഞു തിരകൾ
പെയ്തലിഞ്ഞു മൗനം മോഹാംബരം തെളിഞ്ഞു
വരവീണാനാദം ശ്രുതിതരമായ്
ഇനിയെന്തിനന്യയായ് നില്പൂ രാഗദൂതികേ
(ആർദ്രമായ്...)