ആരംഭമെവിടേ.. അപാരതേ
ഉദരത്തിലോ ഹൃദയത്തിലോ
ബീജത്തിലോ പരബ്രഹ്മത്തിലോ
ആരംഭമെവിടേ.. അപാരതേ
ഉയരും മുന്‍പേ കടലിനു സ്വന്തം
ഉതിര്‍ന്നുവീണാല്‍ മണ്ണിനു സ്വന്തം
മഴയായ് മാറും മുകിലിന്നാരാണമ്മാ
ത്യജിക്കും കടലോ നദിയായ് വളര്‍ത്തും കരയോ
ആരംഭമെവിടേ.. അപാരതേ ആ.. ആ.. ആ..
വളരും മുന്‍പേ മണ്ണിലടങ്ങും
വളര്‍ന്നുപോയാല്‍ മാനത്തു നോക്കും
വളരും മുന്‍പേ മണ്ണിലടങ്ങും
വളര്‍ന്നുപോയാല്‍ മാനത്തു നോക്കും
ഒരുമുത്തമേകാന്‍ ഭൂമിയ്ക്കു കഴിയില്ലല്ലോ
വളരും മരങ്ങള്‍ അകന്നേ പോകും മുഖങ്ങള്‍
ആരംഭമെവിടേ.. അപാരതേ ആ.. ആ.. ആ..