Aaraattugadavil

ആറാട്ടുകടവില്‍
Year
Language

ആറാട്ടുകടവില്‍ ആളിമാരില്ല്ലാതെ
നീരാട്ടിനിറങ്ങി നീ നീന്തുമ്പോള്‍
ഞാനൊരു താമരത്തൂമലരായ് നിന്‍ ചാരത്തു വിരിഞ്ഞാല്‍ എന്തു ചെയ്യും?
നിന്‍ ചാരത്തു വിരിഞ്ഞാല്‍ എന്തു ചെയ്യും?

കാണാതിരിക്കുവാന്‍ കണ്ണുപൊത്തും
കരിമീനായി നിന്നെ ഞാന്‍ പിടിച്ചു താഴ്ത്തും
മുങ്ങാംകുളിയിട്ടു മൂരിനിവര്‍ന്നൊരു
ചങ്ങാലിക്കിളിയായ് പറന്നു പോകും -ഞാന്‍‌
ചങ്ങാലിക്കിളിയായ് പറന്നു പോകും

മാണിക്യപ്പടവില്‍ ആരാരും കാണാതെ
മലരമ്പുമായ്‌ നീ നില്‍ക്കുമ്പോള്‍
ഞാനൊരു പൊന്നോണപ്പൈങ്കിളിയായ് നീല
വാനത്തുപറന്നാലെന്തു ചെയ്യും - നീല- വാനത്തു പറന്നാലെന്തു ചെയ്യും?
ആ....

വാര്‍മുകിലായി ഞാന്‍ കൂടെ വരും വര്‍ണ്ണ
വാര്‍മഴവില്ലായ് വഴിമുടക്കും
പാറിപ്പറന്നുനീ ക്ഷീണിക്കുംനേരമൊരു
പൂമരമായി ഞാന്‍ വഴിയില്‍ നില്‍ക്കും

ആ.......

āṟāṭṭugaḍavil āḽimārilllādĕ
nīrāṭṭiniṟaṅṅi nī nīndumboḽ
ñānŏru tāmarattūmalarāy nin sārattu viriññāl ĕndu sĕyyuṁ?
nin sārattu viriññāl ĕndu sĕyyuṁ?

kāṇādirikkuvān kaṇṇubŏttuṁ
karimīnāyi ninnĕ ñān piḍiccu tāḻttuṁ
muṅṅāṁkuḽiyiṭṭu mūrinivarnnŏru
saṅṅālikkiḽiyāy paṟannu poguṁ -ñān‌
saṅṅālikkiḽiyāy paṟannu poguṁ

māṇikyappaḍavil ārāruṁ kāṇādĕ
malarambumāy‌ nī nilkkumboḽ
ñānŏru pŏnnoṇappaiṅgiḽiyāy nīla
vānattubaṟannālĕndu sĕyyuṁ - nīla- vānattu paṟannālĕndu sĕyyuṁ?
ā....

vārmugilāyi ñān kūḍĕ varuṁ varṇṇa
vārmaḻavillāy vaḻimuḍakkuṁ
pāṟippaṟannunī kṣīṇikkuṁneramŏru
pūmaramāyi ñān vaḻiyil nilkkuṁ

ā.......