Aaraariraaro aaraariraaro

ആരാരിരാരോ ആരാരിരാരോ
Year
Language

ആരാരിരാരോ ആരാരിരാരോ ആരാരി
രാരാരി രാരാരി രാരോ
കണ്ണേ ഉറങ്ങു ആരാരിരാരോ
കണ്മണി കരയല്ലേ ആരാരിരാരോ
അമ്മിഞ്ഞ ഉണ്ടുറങ്ങാരിരാരോ
ആരാരി രാരാരി രാരാരി രാരോ

കാല്‍കള്‍ വളരുവാന്‍ കൈകള്‍ വളരുവാന്‍
അച്ഛനെപ്പോലെ ഒരുത്തമനാകുവാന്‍
അമൃതുണ്ടുറങ്ങി വളരാരിരാരോ
ആരാരി ആരാരിരാരാരിരാരോ

അച്ഛാ എന്നോമന കൊഞ്ചിക്കുഴയുമ്പോള്‍
മുള്ളുള്ള മുത്തങ്ങള്‍ ഇക്കിളിയാക്കുവാന്‍
അച്ഛനിന്നില്ല അച്ഛനിന്നില്ല ആരാരിരാരോ
ആരാരിരാരാരി രാരോ....

എന്നാലും ഉണ്ണീ ഈ അമ്മയുണ്ടല്ലോ
അച്ഛനായ് അമ്മയായ് അമ്മയുണ്ടല്ലോ
അമ്മയ്ക്കൊരാശയായ് നീയുമുണ്ടല്ലൊ
ആരാരിരാരാരി രാരോ
അമൃതുണ്ടുറങ്ങി നീ വളരാരിരാരോ

ārārirāro ārārirāro ārāri
rārāri rārāri rāro
kaṇṇe uṟaṅṅu ārārirāro
kaṇmaṇi karayalle ārārirāro
ammiñña uṇḍuṟaṅṅārirāro
ārāri rārāri rārāri rāro

kālgaḽ vaḽaruvān kaigaḽ vaḽaruvān
acchanĕppolĕ ŏruttamanāguvān
amṛtuṇḍuṟaṅṅi vaḽarārirāro
ārāri ārārirārārirāro

acchā ĕnnomana kŏñjikkuḻayumboḽ
muḽḽuḽḽa muttaṅṅaḽ ikkiḽiyākkuvān
acchaninnilla acchaninnilla ārārirāro
ārārirārāri rāro....

ĕnnāluṁ uṇṇī ī ammayuṇḍallo
acchanāy ammayāy ammayuṇḍallo
ammaykkŏrāśayāy nīyumuṇḍallŏ
ārārirārāri rāro
amṛtuṇḍuṟaṅṅi nī vaḽarārirāro