Aaraadhigayude poojaagusumam

ആരാധികയുടെ പൂജാകുസുമം
Work
Year
Language

ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍
പാപിയെ വെളിയില്‍ തള്ളി അമ്പല
ഗോപുരവാതിലടച്ചല്ലോ (ആരാധിക)

ഇനിയാരാണാശ്രയം ആരാണഭയം
മാരകജീവിത മരുഭൂവില്‍ -
ഇനിയാരാണാശ്രയം ആരാണഭയം
മാരകജീവിത മരുഭൂവില്‍ - നിന്‍
കദനശ്രുതിയുടെ കണ്ണീരോടെ
കരയുവതെന്തിനു പൂക്കാരീ (ആരാധിക)

സ്വപ്നമനോഹര ചിന്തകള്‍ നീട്ടിയ
പുഷ്പാഞലി ഇനി എന്തിന്നോ
സ്വപ്നമനോഹര ചിന്തകള്‍ നീട്ടിയ
പുഷ്പാഞലി ഇനി എന്തിന്നോ
പാപവിമോചനമില്ലല്ലോ - ഓ --
പാപവിമോചനമില്ലല്ലോ
നിന്‍ ദീപാരാധന തീര്‍ന്നല്ലോ. (ആരാധിക)

ārādhigayuḍĕ pūjāgusumaṁ
dūrĕyĕṟiññū devan
pābiyĕ vĕḽiyil taḽḽi ambala
goburavādilaḍaccallo (ārādhiga)

iniyārāṇāśrayaṁ ārāṇabhayaṁ
māragajīvida marubhūvil -
iniyārāṇāśrayaṁ ārāṇabhayaṁ
māragajīvida marubhūvil - nin
kadanaśrudiyuḍĕ kaṇṇīroḍĕ
karayuvadĕndinu pūkkārī (ārādhiga)

svapnamanohara sindagaḽ nīṭṭiya
puṣpāñali ini ĕndinno
svapnamanohara sindagaḽ nīṭṭiya
puṣpāñali ini ĕndinno
pābavimosanamillallo - o --
pābavimosanamillallo
nin dībārādhana tīrnnallo. (ārādhiga)