ആ ... ആ ... ആ ...
ആരാധനാവിഗ്രഹം തേടിയിന്നും
പൂജാരിയായ് ഞാനിതാ വന്നുനിൽപ്പൂ
അനുരാഗപൂജയില്‍ പ്രണയോപഹാരമായ്
ഇനിയെന്തു വേണമോമലേ...
ആരാധനാവിഗ്രഹം തേടിയിന്നും
പൂജാരിയായ് ഞാനിതാ വന്നുനിൽപ്പൂ
മൃദുചുംബനംനല്‍കവേ കരളിലിളനീര്‍കുളിര്‍മഴ
പതിനേഴിലെ മധുരമോ ചൊടികളില്‍...
മൃദുചുംബനംനല്‍കവേ കരളിലിളനീര്‍കുളിര്‍മഴ
പതിനേഴിലെ മധുരമെന്‍ ചൊടികളില്‍
നീരാടുമീ സ്വര്‍ണ്ണമാന്‍പേടയെ
കണ്ടു കൊതിപൂണ്ടണയരുതേ നീ പൌര്‍ണ്ണമി
ആരാധനാവിഗ്രഹം തേടിയിന്നും
പൂജാരി നീ...ഞാനിതാ വന്നു നിൽപ്പൂ
നിന്‍ പൂവിരല്‍ തഴുകവേ നാദസിരകള്‍ സാന്ദ്രമായ്
കവിതയൊഴുകി മന്ദ്രമാംമൊഴികളില്‍
നിന്‍പൂവിരല്‍ തഴുകവേ നാദസിരകള്‍ സാന്ദ്രമായ്
കവിതയൊഴുകി മന്ദ്രമാം മൊഴികളില്‍
വനമുല്ലയില്‍ നല്ലിളംചില്ലയില്‍
മംഗളാശംസകള്‍ നേരുകയായ് രാക്കിളി ....
(ആരാധനാ വിഗ്രഹം....)