ആരാധകരേ വരൂ വരൂ
അനുരാഗസദനത്തിലൊരുങ്ങിവരൂ
ഒരുങ്ങിവരൂ....
വികാരലഹരി പകര്‍ന്നുതരൂ
പുളിയിലക്കുറിയുള്ള പുടവയുടുക്കും
മലയാളിപ്പെണ്ണല്ല ഞാന്‍ -പണ്ടത്തെ
മലയാളിപ്പെണ്ണല്ല ഞാന്‍
സൌന്ദര്യമത്സരത്തില്‍ സ്വര്‍ണ്ണമെഡലേന്തിയ
ചലച്ചിത്രനായിക ഞാന്‍ -പുതിയൊരു
ചലച്ചിത്രനായിക ഞാന്‍
അര്‍ദ്ധനഗ്നയായ് ഞാന്‍നൃത്തമാടും
എന്റെ ചിത്രങ്ങള്‍ നഗരങ്ങളലങ്കരിക്കും
കണ്‍പുരികക്കൊടികള്‍ തുള്ളിച്ചു തുള്ളിച്ചു
കാമുകഹൃദയം പന്താടും ഞാന്‍
കാമുകഹൃദയം പന്താടും