Aanandavalli

ആനന്ദവല്ലി
Work
Year
Language

ആനന്ദവല്ലീ നീ തന്നെയല്ലീ
പ്രേമമെന്തെന്നതെന്നോടു ചൊല്ലീ

മാനത്തിലമ്പിളി പോലെ അങ്ങു
മാനസത്തിൽ വന്ന നാളെ
കാണായിതാനന്ദലോകം മുൻപു
കാണാത്ത സൌന്ദര്യലോകം

കളകളഗാനങ്ങൾ പാടീ എന്റെ
കരൾ കവരും കാനനച്ചോലേ
കരകള്‍ തകർത്തു നീയെങ്ങോ പോണു
കനിവേതുമില്ലാത്ത പോലെ
ജീവനാഥേ ജീവനാഥാ
ഇനി പിരിയൊല്ല നാമെന്നാളുമേ
ഇനി പിരിയൂല്ല നാമെന്നാളുമേ

ānandavallī nī tannĕyallī
premamĕndĕnnadĕnnoḍu sŏllī

mānattilambiḽi polĕ aṅṅu
mānasattil vanna nāḽĕ
kāṇāyidānandalogaṁ munpu
kāṇātta saൌndaryalogaṁ

kaḽagaḽagānaṅṅaḽ pāḍī ĕnṟĕ
karaḽ kavaruṁ kānanaccole
karagaḽ tagarttu nīyĕṅṅo poṇu
kanivedumillātta polĕ
jīvanāthe jīvanāthā
ini piriyŏlla nāmĕnnāḽume
ini piriyūlla nāmĕnnāḽume